ജനിച്ചാൽ ഒരിക്കൽ മരിക്കേണ്ടവരാണ് എത്ര വലിയ വ്യക്തിയാണെങ്കിലും എത്ര ദരിദ്രൻ ആയാലും ഈ ദേഹം വെടിഞ്ഞു പോകും അത് പ്രകൃതിയുടെ നിയമമാണ് അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ സൽകർമ്മങ്ങൾ മാത്രം ചെയ്യുവാനും സന്തോഷത്തോടെ ജീവിക്കുവാനുംസാധിക്കേണ്ടതാണ്. മരണശേഷം എന്ത് സംഭവിക്കും എന്ന് ജീവിച്ചിരിക്കുന്നവർക്ക് അറിയുവാൻ വളരെ ബുദ്ധിമുട്ടാണ് എന്നാൽ ചില ഗ്രന്ഥങ്ങളിൽ അതിനെപ്പറ്റി പരാമർശവും ഉണ്ട്.
എത്ര വലിയ ശത്രു വേണമെങ്കിലും മരണശേഷം മരിച്ചവരെ കാണുവാൻ പോകുന്നതാകുന്നു മരിച്ച വീടുകളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാകുന്നു ഇന്നത്തെ കാലത്ത് പലരും അത് ചെയ്യാതെ പോകുന്നതാണ്. മരിച്ച വ്യക്തിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടുണ്ട് എങ്കിൽ നമ്മൾ അതിനുവേണ്ടി ചെയ്യേണ്ടതും അതുപോലെ മരിച്ച വീട്ടിൽ പോയി തിരിച്ചു വന്നതിനുശേഷം ചില കാര്യങ്ങൾ ചെയ്യേണ്ടതാണ്.
സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ വളരെ ബഹുമാനത്തോടുകൂടി പെരുമാറേണ്ടതാണ് ഒരിക്കലും മറ്റുള്ളവരോട് സംസാരിച്ചു നിൽക്കുവാനോ തമാശ പറഞ്ഞു നിൽക്കുവാനോ കളിചിരി ഉണ്ടാക്കുവാനോ പാടുള്ളതല്ല. മരിച്ച വ്യക്തിയെക്കുറിച്ച് കുറ്റം പറയുവാന് പാടുള്ളതല്ല കാരണം അത് നമ്മുടെ ജീവിതത്തിൽ ഇരട്ടി ദോഷം ഉണ്ടാക്കുന്നതായിരിക്കും പിന്നെ പ്രത്യേകിച്ച് സ്ത്രീകൾ ആയിട്ടുള്ളവർ സംസ്കാര ചടങ്ങുകളിൽ അധികം ഇടപെടാതിരിക്കുന്നതാണ് നല്ലത്.
കൂടാതെ സംസ്കാര ചടങ്ങുകൾ ഈ പങ്കെടുത്ത് നിങ്ങൾ മടങ്ങുന്ന സമയത്ത് ഒരിക്കലും തിരിഞ്ഞു നോക്കാൻ പാടുള്ളതല്ല. അല്ലെങ്കിൽ വാ പോകാം തുടങ്ങിയ വാക്കുകൾ ഒന്നും തന്നെ ഉപയോഗിക്കാനും പാടുള്ളതല്ല കാരണം ആ ആത്മാവ് ആ വീടിന്റെ പരിസരത്ത് തന്നെ ഉണ്ടായിരിക്കുന്നതാണ് ഒരിക്കലും അവരെ നമ്മുടെ കൂടെ കൊണ്ടുപോകാൻ പാടില്ല.