നാമോരോരുത്തരും ദിനംപ്രതി പ്രാർത്ഥിക്കുന്നവരാണ്. വീടുകളിലെ പൂജാമുറികളിൽ ഇരുന്നുകൊണ്ടും ക്ഷേത്രദർശനം നടത്തിയും നാം പ്രാർത്ഥനകളും വഴിപാടുകളും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പ്രാർത്ഥനകൾ നമ്മിൽ പോസിറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരികയും ദേവി ദേവന്മാരുടെ അനുഗ്രഹങ്ങൾ നമുക്ക് നേടി തരികയും ചെയ്യുന്നു. അത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നാം പല ദേവി ദേവന്മാരോടാണ് പ്രാർത്ഥിക്കാറുള്ളത്.
അതിനാൽ തന്നെ നമ്മുടെ ഇഷ്ടപ്പെട്ട ദൈവദേവന്മാരുടെ വിഗ്രഹങ്ങളോ ഫോട്ടോകളോ നമ്മുടെ വീടുകളിൽ ഉണ്ടാകുന്നതാണ്. അത്തരത്തിലുള്ള ഫോട്ടോകളിലും വിഗ്രഹങ്ങളിലും തൊഴുതു കൊണ്ടാണ് നാം ഓരോരുത്തരും ദിനംപ്രതി പ്രവർത്തിക്കാറുള്ളത്. എന്നാൽ ഇവയെ വീടുകളിൽ കൊണ്ട് വെച്ചതുകൊണ്ട് മാത്രം കാര്യമില്ല. ദേവി ദേവന്മാരുടെ ചിത്രങ്ങൾ വീടുകളിൽ ഉള്ളത് നല്ലതാണെങ്കിലും അവയെ യഥാക്രമം സംരക്ഷിച്ചാൽ മാത്രമേ അതിന്റേതായിട്ടുള്ള ഫലങ്ങൾ നമുക്കും നമ്മുടെ കുടുംബത്തിനും ലഭിക്കുകയുള്ളൂ.
അത്തരത്തിൽ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെയും വീടുകളിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആസ്ഥാനങ്ങളിൽ അവയെ യഥാക്രമം വയ്ക്കുകയാണെങ്കിൽ മാത്രമേ പോസിറ്റീവ് ഊർജ്ജം ഉണ്ടാവുകയും പോസ്റ്റുവായിട്ടുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കുകയുള്ളൂ. അല്ലാത്തപക്ഷം യാതൊരു തരത്തിലുള്ള പോസിറ്റീവ് കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കുകയില്ല. വാസ്തുശാസ്ത്രപരമായി ഇത്തരം കാര്യങ്ങൾക്ക് യഥാസ്ഥാനം തന്നെയുണ്ട്.
അതുപോലെതന്നെ ഓരോ വീട്ടിലും പോസിറ്റീവ് ഊർജ്ജങ്ങൾ ഉണ്ടാകുന്നതിന് നാം ഓരോരുത്തരും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടതും അനിവാര്യമാണ്. എന്നാൽ മാത്രമേ ഒരു വീട് വീടായി തന്നെ മാറുകയുള്ളൂ. അത്തരത്തിൽ ഏതൊരു വീടിനും വീടാക്കി മാറ്റുന്നതിന് നമുക്ക് നമ്മുടെ വീടുകളിൽ ഈശാനു കോണിലാണ് ദേവികമായിട്ടുള്ള സ്വരൂപങ്ങൾ സ്ഥാപിക്കേണ്ടത്. ഈ സ്ഥാനത്ത് പൂജാ മുറിയാണ് ഓരോ വീടുകളിലും ഉള്ളത് എങ്കിൽ അത് പതിന്മടങ്ങ് ഭാഗങ്ങളും സൗഭാഗ്യങ്ങളും ആണ് നമുക്ക് കൊണ്ടുവരുന്നത്. തുടർന്ന് വീഡിയോ കാണുക.