ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും ഏറെ അലട്ടുന്ന അസുഖമാണ് ശരീര വേദന എന്നത്. പല കാരണങ്ങൾ കൊണ്ടും ശരീരവേദന ഒരാളുടെ ശരീരത്തിൽ വന്നേക്കാം. വിട്ടുമാറാത്ത വേദനയിലൂടെയുള്ള നടുവേദന മുൻ കാലങ്ങളിൽ പ്രായമായവരിൽ ആയിരുന്നു കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് ചെറിയ പ്രായത്തിൽ തന്നെ പലരും നടുവേദന പോലുള്ള ബുദ്ധിമുട്ടുകൽ നേരിടേണ്ടതായി വരുകയാണ്. നട്ടെല്ലിനുള്ളിലെ തരുണാസ്ഥി ക്രമേണ കനംകുറയുന്നതാണ് സ്‌റ്റെനോസിസ്.
ശരീരത്തിന് ആവശ്യമായുള്ള കാൽസ്യം, വൈറ്റമിൻസ്, പ്രോട്ടീൻ തുടങ്ങിയവയുടെ കലവറയുടെ അഭാവം മൂലവും ഇത്തരത്തിൽ ശരീര വേദന ആളുകളിൽ കണ്ടുവരുന്നു. കൂടുതലായി ഇരുന് ജോലി ചെയ്യുന്നവരിൽ, ഭാരമുള്ള വസ്തുക്കൾ എടുക്കുന്നവർ തുടങ്ങിയ ആളുകളിലും നടുവേദന കണ്ടുവരാനുള്ള സാധ്യതകൾ ഏറെയാണ്. ഇത്തരത്തിൽ ഏറെ അലട്ടുന്ന ശരീര വേദനയെ നീക്കം ചെയ്യുവാൻ ഇന്ന് ആളുകൾ പലതരത്തിലുള്ള മാർഗ്ഗങ്ങളെ തേടി പോവുകയാണ്.
https://youtu.be/oFqYKt_9gVw
എത്രയേറെ മാർഗ്ഗങ്ങൾ സ്വീകരിച്ചാലും ഏറ്റവും ഒടുവിൽ ആളുകൾ എത്തിപ്പെടുന്നത് പെയിന്റ്കിലർ പോലുള്ള വേദനസംഹാരിയായ മരുന്നുകളുടെ കീഴിൽ തന്നെയാണ്. നിരന്തരമായുള്ള പെയിന്റിലർ പോലെയുള്ള മരുന്നുകളുടെ ഉപയോഗം മൂലം ശരീരത്തിൽ മറ്റു പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുവാൻ ഏറെ കാരണമാകുന്നു. അതികഠിനമായ ശരീരവേദനയെ എങ്ങനെ ഇത്തരം മരുന്നുകളുടെ സഹായമില്ലാതെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ പരിഹരിക്കാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ആദ്യം തന്നെ ഉണക്കിയെടുത്ത കൊപ്ര മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം അതിനോടൊപ്പം തന്നെ ഒരു മൂന്ന് ടേബിൾസ്പൂൺ ഓളം കറുത്ത എള്ളും ചേർത്ത് കൊടുക്കാവുന്നതാണ്. എള്ളിൽ നിറയെ കാൽസ്യം സത്തുക്കളാണ് അടങ്ങിയിരിക്കുന്നത് ആയതിനാൽ ശരീര വേദനയെ നീക്കം ചെയ്യുവാൻ ഇത് ഏറെ ഗുണപ്രദം ആകുന്നു. ഇതിലേക്ക് അല്പം കൽക്കണ്ടം കൂടിയും ചേർത്ത് നല്ലതുപോലെ പൊടിച്ചെടുത്തതിനുശേഷം പാലിൽ ചേർത്ത് തിളപ്പിച്ചതിനുശേഷം സേവിക്കാവുന്നതാണ്. Credit : Malayali Friends