നിരന്തരമായ ശരീരവേദന ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ നിങ്ങളെ അലട്ടുന്നുണ്ടോ..? എങ്കിൽ ദൈനദിന ജീവിതത്തിൽ കറ്റാർവാഴ ഉൾപ്പെടുത്തൂ…

മുഖചർമ്മം കൂടുതൽ സുന്ദരമാക്കുവാനും മുഖത്തുള്ള കുരുവും, എണ്ണമയവും, ചുളിവുകളും നീക്കം ചെയ്ത് മുഖം കൂടുതൽ സുന്ദരത്തിലാക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ച് സൗന്ദര്യപരീക്ഷണങ്ങൾ ചെയ്യാൻ സാധിക്കുന്നതുപോലെ തന്നെയാണ് കറ്റാർവാഴയുടെ ജ്യൂസ്. വൈറ്റമിൻ എ, വൈറ്റമിൻ സി, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ അനേകം കലവറ തന്നെയാണ് കറ്റാർവാഴ ജെല്ലിൽ അടങ്ങിയിരിക്കുന്നത്.

   

ദഹനക്കേട് സംബന്ധമായ അസുഖങ്ങൾ മൂലമാണ് പലരും കറ്റാർവാഴ തിരഞ്ഞെടുക്കാറ്. നമ്മുടെ വീട്ടിൽ തന്നെ വളരുന്ന ചെടിയിൽ വെച്ച് ഏറ്റവും ഔഷധപൂർണ്ണമായ ഒന്നാണ് കറ്റാർവാഴ. മുടിയുടെ ആരോഗ്യവും അഴുകും സംരക്ഷിക്കുവാൻ ഇത് ഏറെ ഉത്തമമാണ്. അത്രയേറെ ഗുണങ്ങൾ നൽകുവാൻ ശേഷിയുള്ള കറ്റാർവാഴയെ ഇനിയും നാം കണ്ടില്ല എന്ന് വയ്ക്കരുത്. കറ്റാർവാഴയുടെ മധ്യഭാഗത്തെ തണ്ട് പൊട്ടിച്ചെടുത്തതിനു ശേഷം അതിൽനിന്ന് ശുദ്ധമായ ജെല്ല് വേർതിരിച്ച് എടുക്കാവുന്നതാണ്. ഈയൊരു ജെല്ലിലേക്ക് ഒരു കപ്പോളം വെള്ളം ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം.

അങ്ങനെ വളരെ എളുപ്പത്തിൽ തന്നെ കറ്റാർവാഴ ജ്യൂസ് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് തുടർച്ചയായി ഒരു നാലുദിവസം വരെ കുടിച്ചു നോക്കൂ. കാൽസ്യം, സോഡിയം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിംഗ് തുടങ്ങിയവ എല്ലാ പോഷകങ്ങളും കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലുള്ള ഒട്ടുമിക്ക അസുഖങ്ങളെയും ഇവ തുരത്തുവാൻ സഹായിക്കും. വയറിൽ നല്ല ബാക്ടീരിയകൾ വളരുവാൻ കറ്റാർവാഴ സഹായിക്കുന്നു. ഇവ നിങ്ങളുടെ ദഹന പ്രക്രിയ മെച്ചപ്പെടുത്തും.

 

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതിലൂടെ മസിൽ വേദന, സന്ധിവേദന എന്നിവ ഒന്നടക്കം നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിനായി വേദനയുള്ള ഭാഗങ്ങളിൽ കറ്റാർവാഴ ജെല്ല് പുരട്ടിയാൽ മാത്രം മതിയാകും. ദേവസംബന്ധമായ പ്രശ്നം മാറുവാൻ കറ്റാർവാഴ ജ്യൂസ് ഒരു ഗ്ലാസ് കുടിക്കുക ഇത് നെഞ്ചിൽ നിന്ന് ഭക്ഷണം താഴുവാൻ ഏറെ സഹായിക്കുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് ഗുണങ്ങൾ തന്നെയാണ് കറ്റാർവാഴ ജെല്ല് കൊണ്ട് ഫലപ്രദമാകുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *