മുലകണ്ണിലെ വിണ്ടുകീറൽ കാരണം അതി കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടോ… എങ്കിൽ ഈ ഒരു പ്രശ്നത്തെ നിമിഷനേരങ്ങൾ കൊണ്ട് ഇല്ലാതാക്കാം. | Cracked Nipple.

Cracked Nipple : ഒത്തിരി സ്ത്രീകൾ ഡെലിവറി കഴിഞ്ഞ് അനുഭവപ്പെടുക പ്രശ്നമാണ് മുലക്കണ്ണിലെ വിണ്ടുകീറൽ. ഡെലിവറി കഴിഞ്ഞതിനുശേഷം കുറച്ചു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ മുലക്കണ്ണിലെ വിണ്ടുകീറലിൽ നിന്ന് നമുക്ക് മറികവാനായി സാധിക്കും. മുറിവുള്ള ഭാഗത്ത് കുളിക്കുന്ന സമയങ്ങളിൽ അല്പം വെളിച്ചെണ്ണ തടവുന്നത് വളരെ നല്ലതായിരിക്കും. അതുപോലെതന്നെ ആ ഭാഗത്ത് സോപ്പ് ഒന്നും ഉപയോഗിക്കാൻ പാടില്ല.

   

ലെനോൻ എന്ന് പറയുന്ന ക്രീം നിപിളിന്റെ മുകളിൽ പുരട്ടുന്നത് വളരെ നല്ലതാണ്. സ്ത്രീകളിലെ ബ്രസ്റ്റ് മിൽക്ക് എടുത്തിട്ട് ഏരിയയുടെ ഭാഗത്ത് പുരട്ടുന്നതൊക്കെ വളരെ നല്ലതായിരിക്കും. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ മുലക്കണ്ണിലെ വിണ്ടുകീറൽ പ്രശ്നം ഒരു പരിധിവരെ നമുക്ക് തടയാനായി സാധിക്കും. രണ്ടുമൂന്ന് മാസങ്ങളിൽ മുലയൂട്ടുന്ന അമ്മമാരെ നേരിടുന്ന പ്രധാന പ്രശ്നമാണ് ക്രാകിട് നിപ്പിൾ.

ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് കുഞ്ഞിനെ മുലയൂട്ടിയതിനു ശേഷം അതികഠിനമായ വേദന അനുഭവപ്പെടുക, നീറ്റൽ അനുഭവപ്പെടുക, വലിഞ്ഞു മുറുകുന്നത് പോലെയുള്ള വേദന അനുഭവപ്പെടുക, ചെറിയ മുറിവുണ്ടാവുക, മുറിവിൽ രക്തം കണ്ടു വരിക, കൂടുതൽ ആ ഭാഗം ഡ്രൈ ആയി കാണപ്പെടുക ഇങ്ങനെയുള്ള നിങ്ങളിൽ കണ്ടു വരികയാണ് എങ്കിൽ ക്രാകിഡ് നിപ്പിൾ ആകുവാനുള്ള സാധ്യത ഏറെയാണ്. പ്രധാന കാരണം എന്ന് പറയുന്നത് കുഞ്ഞിനെ പാല് കൊടുക്കുന്നത് ശരിയാവാത്തതുകൊണ്ടാണ്.

 

ശരിയായ രീതിയിൽ അല്ല പാല് കൊടുക്കാനായി പിടിക്കുന്നത് എങ്കിൽ നിപ്പിളിൽ മുറിവുകളുണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണ്.ബ്രെസ്റ്റിൽ ഉള്ള ബ്രൗൺ നിറമുള്ള ഭാഗം മുഴുവനായിട്ട് വേണം കുഞ്ഞിന്റെ വായയിലേക്ക് കൊടുക്കാൻ. അതുപോലെതന്നെ കുഞ്ഞിനെ പിടിക്കുന്ന സമയത്ത് കുഞ്ഞിന്റെ തലയും ഷോൾഡറും ഒരേ ലെവലിൽ ആയിരിക്കുവാനായി ശ്രദ്ധിക്കുക. വയറ് നമ്മുടെ വയറിനോട് ചേർന്ന് ഇരിക്കുവാനായി ശ്രദ്ധിക്കുക. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *