നമ്മളെല്ലാവരും എല്ലാദിവസവും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. ഇങ്ങനെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് കൊണ്ട് നാം നമ്മുടെ വീടുകളിൽ ദേവി ദേവന്മാരുടെ സാന്നിധ്യമാണ് ഉറപ്പുവരുത്തുന്നത്. ഇങ്ങനെ നിലവിളക്ക് കൊടുത്ത് പ്രാർത്ഥിക്കുമ്പോൾ നാം നിലവിളക്കിന്റെ തൊട്ടടുത്തായി ഒരു കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട്. ഇത്തരത്തിൽ വയ്ക്കുന്ന കിണ്ടിയുമായി ബന്ധപ്പെട്ടവയാണ് ഇതിൽ പ്രതിപാദിക്കുന്നത്.
നിലവിളക്ക് വയ്ക്കുമ്പോൾ ജലം തീർത്ഥമാണ്. ജലത്തിൽ പൂക്കൾ ഇട്ട് തീർത്ഥമായാണ് നാം അത് ഭഗവാൻ സമർപ്പിക്കുന്നത്. ഇത്തരത്തിൽ തീർത്ഥമായ ആ ജലം നമ്മൾ വലിച്ചെറിയുകയോ വേസ്റ്റുകൾ കളയുന്ന ഭാഗത്തേക്ക് ഒഴുക്കിയോ ചെയ്യാൻ പാടില്ല. കൂടാതെ സിങ്കിൽ വലിച്ചെറിയാനോ അടുക്കളപ്പുറത്ത് വലിച്ചെറിയാനോ വീടിനു മുറ്റത്ത് വലിച്ചെറിയാനോ പാടില്ല. ഇതെല്ലാം വരെ ദോഷമായി വന്നു ഭവിക്കുന്നവയാണ്. ഒരുനേരം കിണ്ടിയിൽ ജലം വെച്ച് കഴിഞ്ഞാൽ പിന്നീട് അത് മറ്റൊരു നേരത്തേക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല.
നിലവിളക്കിന്റെ വലതുഭാഗത്തായിട്ട് വേണം നാം കിണ്ടി വെക്കേണ്ടത്. കിണ്ടിയുടെ ആ തുമ്പ് ഭാഗം എപ്പോഴും കിഴക്കോട്ട് ദർശനമായിട്ട് വേണം വയ്ക്കേണ്ടത്. കിണ്ടിയിൽ എപ്പോഴും ജലം മുഴുവനായി എടുക്കേണ്ടതാണ്. ആ ജലത്തിലേക്ക് തുളസിക്കാതിരുകൾ നുള്ളി ഇടുന്നത് വളരെ നല്ലതാണ്. ഒരിക്കലും കിണ്ടിയുടെ വാൽ അടയ്ക്കുന്ന രീതിയിൽ പൂക്കളും ചന്ദനത്തിരികളും ഒന്നും വയ്ക്കരുത്. കിണ്ടിയിലെ തീർത്ഥമായി മാറിയ ജലം തുളസിത്തറയിൽ ഒഴിക്കുന്നതാണ് ഉചിതം.
ഇനി തുളസിത്തറ ഇല്ലെങ്കിൽ നമ്മൾ ചവിട്ടാത്ത രീതിയിലുള്ള ചെടികളിൽ ഇത് ഒഴിക്കാവുന്നതാണ്. മഞ്ഞൾ കറ്റാർവാഴ മൈലാഞ്ചി ചെടി ശങ്കുപുഷ്പം തെച്ചി എന്നെ ചെടികളുടെ ചുവട്ടിലാണ് നാം ഒഴിക്കേണ്ടത്. തെച്ചിപ്പൂവ് തുടർച്ചയായി വെള്ളത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ നമ്മളിൽ നിന്ന് ദാരിദ്ര്യം അകന്നു പോകുo. മല്ലിക പൂവാണോ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളിൽ കീർത്തി ഉയർച്ച എന്നിവ വന്നുഭവിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.