എല്ലാം മലയാളം മാസത്തിലെയും കറുത്തവാവ് കഴിഞ്ഞുവരുന്ന ആറാം നാളാണ് സ്കന്ദ ഷഷ്ഠി. സുബ്രഹ്മണ്യസ്വാമി പ്രീതിക്കും ഭഗവതി പ്രീതിക്കും ഏറ്റവും ഉത്തമം ആയിട്ടുള്ള ദിനമാണ് ഇത്. തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി ഇപ്രാവശ്യം നവരാത്രിയിലാണ് വരുന്നത്. അതിനാൽ തന്നെ ഈ സ്കന്ദ ഷഷ്ടി വളരെ വിശേഷപ്പെട്ടതാണ്. അതിനാൽ തന്നെ അന്നേദിവസം ഒട്ടനവധി അനുഗ്രഹങ്ങളും നേട്ടങ്ങളും നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നു.
അതിനാൽ തന്നെ സ്കന്ദ ഷഷ്ഠി ദിവസം വ്രതം എടുത്തുകൊണ്ടും എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. അത്തരത്തിൽ എടുക്കുന്നവർക്കും എടുക്കാത്തവരും എന്തെല്ലാം ചെയ്യണമെന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. സ്കന്ദ ഷഷ്ഠി എടുക്കുന്നവരാണ് എങ്കിൽ അവർ തലേദിവസം രാത്രിയോടെ തന്നെ വ്രതത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. ഷഷ്ടിയുടെ തലേ ദിവസത്തിൽ കുളിച്ച് ശരീര ശുദ്ധിയും മനശുദ്ധിയും വരുത്തിക്കൊണ്ട് ഭഗവാനോട് വ്രതം എടുക്കുന്നതിനുള്ള അനുമതി വാങ്ങേണ്ടതാണ്.
അതിനായി സങ്കല്പം അന്നേദിവസം ഓരോരുത്തരും എടുക്കേണ്ടതാണ്. അതിനുശേഷം അരി ആഹാരങ്ങൾ പൂർണമായും ഒഴിവാക്കുകയും വേണം. ഉള്ളി മുരിങ്ങക്ക അരി എന്നിങ്ങനെയുള്ള പൂർണമായും ഉപേക്ഷിക്കേണ്ടതാണ്. അന്നേദിവസം കഴിയുന്നതും വെള്ളവും ഫലവർഗങ്ങളും മാത്രം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വ്രതം എടുക്കുന്ന ഏവരും ഷഷ്ഠി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി ക്ഷേത്രദർശനം നടത്തേണ്ടതാണ്.
അത്തരത്തിൽ സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പോയി വേണം പ്രാർത്ഥിക്കാൻ. ക്ഷേത്രദർശനം നടത്തി ആ ക്ഷേത്രങ്ങളിൽ അധികസമയം ചെലവഴിക്കുക എന്നുള്ളതാണ് ഷഷ്ടിയുടെ പ്രധാനപ്പെട്ട കാര്യം. ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന ഷഷ്ഠി പ്രസാദം കഴിക്കാവുന്നതാണ്. അതുപോലെ തന്നെ അന്നേദിവസം വ്രതത്തിന് അനുയോജ്യമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുകയോ അല്ലെങ്കിൽ പൂർണമായി ഉപവസിക്കുകയോ ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.