ഏറ്റവും കൂടുതലായി കേണപേക്ഷിക്കുന്ന ദൈവമാണ് ശ്രീകൃഷ്ണൻ. എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ മാത്രം മതി എല്ലാ കാര്യങ്ങളും ശരിയാകാൻ. ഏതൊരു ഭക്തരുടെയും ജീവിതം എടുക്കുകയാണെങ്കിൽ കണ്ണന്റെ അദൃശ്യ സാന്നിധ്യവും അനുഗ്രഹവും അതിൽ നമുക്ക് കാണാവുന്നതാണ്. നമ്മളിലെ ഒരാളായി നിന്നുകൊണ്ടുതന്നെ നമ്മളെ സഹായിക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. നമ്മുടെ എത്ര വലിയ ആഗ്രഹങ്ങൾ സാധിക്കുന്നതിനും.
ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച് കാര്യങ്ങൾ നടക്കുന്നതിനും വേണ്ടിയുള്ള ഒരു പ്രാർത്ഥനയാണ് ഇവിടെ കാണുന്നത്. ഇത് ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു പ്രാർത്ഥന രീതിയാണ്.ഇത് നമ്മുടെ വീട്ടലെ പൂജാമുറിയിൽ വച്ച് കൊണ്ട് പ്രാർത്ഥിക്കാൻ സാധിക്കും. പൂജാമുറിയിൽ ശ്രീകൃഷ്ണ ഭഗവാന്റെ രൂപത്തിനു മുൻപിൽ നിലവിളക്ക് കത്തിച്ചു വെച്ച് അതോടൊപ്പം തന്നെ ഒരു ചിരാതു വിളക്ക് കത്തിച്ചു വയ്ക്കുക. മറ്റൊന്ന് വീടിന്റെ പടിവാതുക്കൽ കത്തിച്ചു വയ്ക്കുക.
മൂന്നാമത്തെ ചിരാത് വീടിന്റെ തുളസിത്തറയിൽ കത്തിച്ചു വയ്ക്കുക. ഭഗവാനെ വീട്ടിലേക്ക് ക്ഷണിക്കാൻ വേണ്ടിയിട്ടാണ് തുളസിത്തറയിൽ ചിരാത് കത്തിക്കുന്നത്. വീട്ടിലേക്ക് വരുന്ന ഭഗവാനുള്ള ആരതി ആയിട്ടാണ് രണ്ടാമത്തെ ചിരാത് കത്തിച്ചു വയ്ക്കുന്നത്. മൂന്നാമത്തെ ചിരാതുകൾക്ക് കത്തിക്കുന്നത് ഭഗവാനെ വരവേറ്റ് ഭഗവാന്റെ സാന്നിധ്യം തെളിയിക്കുന്നതിനാണ്. ശ്രീകൃഷ്ണ രൂപത്തിന് തുളസിമാല ദിവസവും കെട്ടിക്കൊടുക്കേണ്ടതാണ്.
പൂജിക്കുന്ന സമയത്ത് വരുന്ന ഏകാദശിയിൽ ഭഗവാനായി നിവേദ്യങ്ങൾ സമർപ്പിക്കാവുന്നതാണ്. ഈ ദിവസങ്ങളിൽ 108 പ്രാവശ്യം “ഓം നമോ വിഷ്ണവേ സുരപതയെ മഹാബലായ സ്വാഹ ” ഈ ജപം ചൊല്ലേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ജീവിതത്തിൽ എന്നും സമാധാനവും ഐശ്വര്യവും നിലനിർത്താൻ സഹായിക്കുന്നു. ഈ ജപം മുടങ്ങാതെ ചൊല്ലുക സർവ്വ ഐശ്വര്യം നമ്മെ തേടിയെത്തും.