പനി, ജലദോഷം, ചുമ, കഫക്കെട്ട്, തൊണ്ടവേദന എന്നിവക്കൊരു ഒറ്റമൂലി… ഇങ്ങനെ ചെയ്യ്തു നോക്കൂ.

നമ്മുടെ ഇടയിൽ പലരിലും കാണുന്ന ചുമ്മ, ജലദോഷം, തൊണ്ടവേദന, തലവേദന എന്നിങ്ങനെയുള്ള ഒട്ടുമിക്ക അസുഖങ്ങളെയും ഒന്നടങ്കം ഭേദമാക്കാൻ സാധിക്കുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടും കെമിക്കൽ ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ഒരു ചീനച്ചട്ടിയിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, രണ്ടു കഷണം വെളുത്തുള്ളി, ഒരു ചെറിയ ഏലക്ക, ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ കൂടിയും ചേർത്ത് കൊടുക്കാവുന്നതാണ്.

   

ശേഷം ഇതിലേക്ക് ആവശ്യമായി വരുന്നത് അല്പം കുരുമുളക്കാണ്. പച്ച കുരുമുളക് ലഭ്യമാകുമെങ്കിൽ അത് ചേർത്തുകൊടുക്കുന്നതാണ് ഏറെ നല്ലത്. തുടർന്ന് രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് മേൽപ്പറഞ്ഞവ എല്ലാം ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്. ചുരുങ്ങിയത് ഒരു 5 മിനിറ്റ് നേരമെങ്കിലും നല്ലതുപോലെ തിളപ്പിച്ച് എടുക്കേണ്ടതാണ്. അഞ്ചു മിനിറ്റ് ശേഷം ഇതിലേക്ക് പാകത്തിനുള്ള ചായപ്പൊടിയും കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കാം.

ശേഷം ഒരു ഗ്ലാസ്സിലേക്ക് അരിപ്പ വെച്ച് പാനീയം അരിച്ച് എടുക്കാവുന്നതാണ്. ചുമ്മാ, ജലദോഷം, തൊണ്ടവേദന, കഫക്കെട്ട് തുടങ്ങിയ അസുഗങ്ങളെ ഒന്നടക്കം ഭേദമാക്കുവാൻ ഏറെ സഹായിക്കുന്ന ഒരു ഒറ്റമൂലി തന്നെയാണ് ഇത്. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ സേവിക്കാവുന്ന ഒരു ഒറ്റമൂലി. സാധാരണഗതിയിൽ ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ വരുമ്പോൾ ഡോക്ടറെ സമീപിക്കുകയാണ് നാം എല്ലാവരും ചെയ്യാറുള്ളത്.

 

ചെറുപ്രായത്തിൽ തന്നെ മരുന്നുകളുടെ ഉപയോഗം മൂലം അത് ശരീരത്തിന് വളരെ ദോഷം ചെയ്യുകയും ചെയ്യും. തുടർച്ചയായി ഒരു രണ്ടു ദിവസം ഒറ്റമൂലി സേവിച്ചു നോക്കൂ. എത്ര കഠിനമായ ആരോഗ്യ പ്രശ്നത്തെയും തുരത്തുവാനാകും. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *