പുരുഷന്മാരിൽ ഏറെ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം. പൊതുവായ ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത്. എല്ലാ പുരുഷന്മാരിലും ഈ പ്രൊസ്റ്റേറ്റ് ഗ്രന്ധി ഉണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്ന് പറയുന്നത് ആണുങ്ങളിൽ മൂത്രസഞ്ചിയും മൂത്രസഞ്ചിയിൽ നിന്ന് വരുന്ന മൂത്ര കുഴൽ തുടങ്ങുന്ന ഭാഗത്ത് ആയിട്ടുള്ള ഒരു ഗ്ലാൻഡ് ആണ്. ഇത് മൂത്രസഞ്ചിയുടെ ചുറ്റും ആയാണ് ഫോം ചെയ്യുന്നത്.
ചെറുപ്പം മുതൽ 40 വയസ്സ് വരെ ഈ ഗ്ലാഡിനെ വളർച്ചയോ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ നിൽക്കും. എന്നാൽ 40 വർഷങ്ങൾക്ക് ശേഷം ഈ ഗ്ലാൻഡ് പതിയെ വളരുന് തുടങ്ങി മൂത്രകുഴലിന്റെ അകത്തേക്ക് ഇത് വളർന്നുവരുന്നു. അങ്ങനെ വരുമ്പോഴാണ് പല ആരോഗ്യ പ്രശ്നങ്ങൾ വന്ന് തുടങ്ങുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഫംഗ്ഷൻസ് എന്താണ് എന്ന് വെച്ചാൽ. സെമനെ ഒരു ഫ്ലൂയിഡ് കൊടുക്കുക പ്രോട്ടീൻ കൊടുക്കുക എന്നതാണ്.
ഇതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്ന് പറയുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന ലക്ഷണങ്ങൾ ഒരു 40 വർഷങ്ങൾ കഴിയുമ്പോൾ പതിയെ പുരുഷൻ മാരിൽ കണ്ടു തുടങ്ങും. ഇത്തരത്തിൽ ലക്ഷണങ്ങൾ വന്നാൽ വളരെ പെട്ടന്ന് തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യം ആണ്. ഇന്ന് ഏറെ കൂടുതൽ ആളുകൾ കൃത്യമായി ഈ ഒരു അസുഖത്തിന് ശ്രദ്ധ നൽകാത്തത് കൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം കാൻസറുകളായാണ് അവസാനിക്കുന്നത്.
ഇത് പ്രധാനമായും മൂന്ന് രീതിയിലാണ്. BPH, പ്രൊസ്റ്റേറ്റ് ഗ്രന്ധിയിൽ വരുന്ന ഇൻഫെക്ഷൻ, മൂന്നാമത് ഇപ്പോൾ വളരെ കൂടുതലായി കണ്ടു വന്നിരിക്കുന്ന കാര്യമാണ് പ്രൊസ്റ്റേറ്റ് ക്യാൻസർ. ഇത് വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന കാര്യമാണ്. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലമായിരിക്കാം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ കാൻസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs