ഒരു വീട് ആയാൽ നിർബന്ധമായും ഒരു നിലവിളക്ക് ഉണ്ടാകണം. മുടങ്ങാതെ ആ നിലവിളക്ക് വൈകുന്നേരങ്ങളിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കഴുകി തുടച്ച് വൃത്തിയാക്കി ആ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. എന്തുകൊണ്ടാണ് ഹൈദവവിശ്യാസത്തിൽ ഇത്രയധികം പ്രാധാന്യം നിലവിളക്കിന് നൽകിയിരിക്കുന്നത്..?. എന്താണ് നിത്യേന നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം… എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
“നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് മഹാവിഷ്ണുവിനെയും മുകളിൽ ഭാഗം ശിവനെയുമാണ് സൂചിപ്പിക്കുന്നത്”. അതുപോലെ നിലവിളക്കിന്റെ നാളും ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതി ദേവിയെയും നാളത്തിലെ ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു. അതായത് എല്ലാ ദേവതകളും സാന്നിധ്യം കൊണ്ട് നിറയുന്ന ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത്. എല്ലാ ദേവി ദേവന്മാരുടെയും വാസസ്ഥലമാണ് നിലവിളക്ക് എന്ന് പറയുന്നത്.
ഒരിക്കലും ദൈവം നമ്മളെ കൈവിടുകയില്ല എന്നതാണ്. നിലവിളക്കിനെ കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് നിലവിളക്ക് മഹാലക്ഷ്മി ആണ് എന്നുള്ളത്. നമുക്കുണ്ടാക്കുന്ന സമ്പാദ്യം, ഐശ്വര്യം, സമൃദ്ധി എല്ലാം ലക്ഷ്മിയുടെ വരമാണ് എന്നതാണ്. ഇന്നത്തെ അധ്യായത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നത് ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്താൻ ആയിട്ട് നമ്മൾ പ്രാർത്ഥിക്കേണ്ട പ്രാർത്ഥനയും, അതുമൂലം നമ്മുടെ ജീവിതത്തിൽ നിറയുന്ന ഫലങ്ങളെയും കുറിച്ചാണ്.
ജീവിതത്തിലെ എത്രയേറെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും നേരിട്ട് ജീവിതം പുലർത്തുന്നവരാണ് നിങ്ങൾ എങ്കിലും ഈ ഒരു പ്രാർത്ഥനയിലൂടെ നിങ്ങളുടെ സകല വിഷമങ്ങളും മാറുകയും ജീവിതം സന്തോഷത്തിലും ഐശ്വര്യസമൃദ്ധിയിലും നിറയുകായും ചെയ്യും എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്നു വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories