വെരികോസ് വെയിൻ അഥവാ ഞരമ്പു തടിക്കുന്നതുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ അനുഭവിക്കുന്ന ധാരാളം പേർ ഉണ്ട് നമ്മുക്ക് ഇടയിൽ. മൂന്ന് അവയവങ്ങളിലാണ് ഞരമ്പ് പ്രധാനമായും ബാധിക്കുന്നത്. ഒന്ന് കാലുകളിൽ. രണ്ടാമതായി മലദ്വാരത്തിൽ മലദ്വാരത്തിൽ വെയിൻ തടിക്കുന്നതിനെയാണ് പൈൽസ് എന്ന് പറയുന്നത്. മൂന്നാമതായി പുരുഷന്മാരിൽ വൃഷ്ണ സഞ്ചികളിൽ ഉണ്ടാകുന്നതിനാണ് വെരിക്കോസി എന്ന് പറയുന്നത്.
എന്താണ് ഇങ്ങനെ വെയിൻ തടിക്കുവാൻ കാരണം. അശുദ്ധ രക്തം കൊണ്ടുപോകുന്ന രക്തകുഴലുകളിൽ പ്രഷർ കൂടുന്നതും രക്തക്കുഴലിന്റെ വാൽവിൽ ഉണ്ടാകുന്ന തകരാറുകളും ആണ് ഇങ്ങനെ രക്തക്കുഴൽ തടിക്കുവാനും ചുരുണ്ടുകൂടുവാനും കാരണം ആകുന്നത്. ഇത്തരം രക്തക്കുഴലുകളെ ഓപ്പറേഷനിലൂടെ എടുത്തു കളയുകയോ രക്തക്കുഴലിലൂടെയുള്ള രക്തയോട്ടം തടസപ്പെടുത്തുകയോ രക്തക്കുഴലുകളെ ചുരുക്കാൻ ആയി കെമിക്കൽ റേഡിയേഷനോ ഒക്കെ ഉപയോഗിച്ചുള്ള ഓപ്പറേഷനുകളിലൂടെയാണ് ചികിത്സിക്കുന്നത്.
ഞരബുകൾക്ക് ഡാമേജ് ഉണ്ടായി രക്തം കെട്ടി നിൽക്കാൻ പ്രധാനമായും മൂന്നു കാരണങ്ങളാണ്. അമിതവണ്ണം, തെറ്റായ ശ്വസന രീതി, കുറവുകളും ടോക്സിനുകളും മൂലം രക്തക്കുഴലുകൾക്ക് അവയുടെ വാൽമുകളിൽ വരുന്ന ഡാമേജ്. ആധുനിക പഠനം കാണിക്കുന്നത് അലർജിയും ഓട്ടോഇമ്യൂണിറ്റിയും ഒക്കെ രോഗങ്ങൾ ഉണ്ടാകുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്നു എന്നതാണ്. വെരിക്കോസ് വെയിൻ രോഗികളും അമിതവണ്ണം ഉള്ളവരാണ്.
സ്ത്രീകളിൽ മിക്കവർക്കും ഗർഭകാലത്തോടനുബന്ധിച്ച് വണ്ണം വയ്ക്കുമ്പോഴാണ് ഞരമ്പുകൾ കഴിക്കുന്നതും പൈൽസിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും. ചില ഭഷണ സാധനങ്ങൾ കഴിക്കുമ്പോൾ പൈൽസ് കൂടുന്നു. മാത്രമല്ല ഇത്തരം രോഗികളിൽ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെല്ലാം ഉണ്ടാകുവാനും സാധ്യത ഏറെയാണ്. ഇതെല്ലാം കാണിക്കുന്നത് ശരീരത്തിലെ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ അളവാണ്. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit :Baiju’s Vlogs