വളരെ പൊതുവായിട്ട് കേൾക്കുന്ന ഒരു അസുഖമാണ് ബിപി അഥവാ ഹൈടെൻഷൻ എന്ന് പറയുന്നത്. ഹാർട്ട് രക്തം പമ്പ് ചെയ്ത് രക്തക്കുഴലിലൂടെ ഓരോ അവയവങ്ങളിലേക്ക് എത്തണമെങ്കിൽ ഒരു നിശ്ചിത രക്തസമ്മർദ്ദം ആവശ്യമാണ്. അതിനേക്കാൾ കൂടുമ്പോഴാണ് നമ്മൾ ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപർടെൻഷൻ എന്ന് പറയുന്നത്. ഒരു ഡോക്ടർ രോഗിയെ പരിശോധിച് രോഗിയുടെ പ്രായം ബാക്കിയുള്ള അസുഖങ്ങൾ ഇതെല്ലാം വിലയിരുത്തിയാണ് ബ്ലഡ് പ്രഷറിന്റെ കട്ട് ഓഫ് നിർവഹിക്കുന്നത്.
ആയതുകൊണ്ട് തന്നെ ഓരോ പരിശോധനയിലും വ്യത്യസ്തമായിരിക്കും. 149 നേക്കാൾ കൂടുതൽ ആണ് ബിപി എങ്കിൽ അവയെ ഹൈപ്പർ ടെൻഷൻ എന്ന് പറയപ്പെടുന്നു. എന്താണ് ഹൈപ്പർടെൻഷൻ ഉണ്ടാക്കുവാനുള്ള കാരണങ്ങൾ എന്ന് നോക്കാം. ഹൈപ്പർടെൻഷന് പ്രധാനമായും രണ്ടായി തിരിക്കും പ്രൈമറി ഹൈപ്പർ ടെൻഷൻ സെകന്ററി ഹൈപ്പർ ടെൻഷൻ. പ്രൈമറി ഹൈപ്പർ ടെൻഷനാണ് വളരെ പൊതുവേ 95% രോഗികളിലും കാണുന്നത്.
അതായത് അവരുടെ ജനറ്റിക്ക് ഫാക്ടർ, അല്ലെങ്കിൽ പാരമ്പര്യമായിട്ട് കിട്ടുന്നത് കാരണം, ജീവിതരീതി തുടങ്ങിയവ മൂലം വരുന്നതിനെയാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. അമിതവണ്ണം, മദ്യപാനം, പുകവലി, വ്യായാമ കുറവ് തുടങ്ങിയവ കാരണവും ഹൈപ്പടെൻഷൻ വരുവാനുള്ള സാധ്യത കൂടുതൽ ആണ്. സാധാരണ ആളുകളിൽ കൈപ്പ ടെൻഷൻ കണ്ടു തുടങ്ങുന്നത് 25നും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ്. ഹൈപ്പർ ടെൻഷൻ മൂലം ശരീരത്തിൽ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം.
സാധാരണ രീതിയിൽ ഹൈപ്പർ ടെൻഷൻ സൈലന്റ് കില്ലർ എന്നാണ് അറിയപ്പെടുന്നത്. അതായത് പ്രത്യേകിച്ച് ഒരു രോഗലക്ഷണങ്ങളും ഹൈപ്പർ ടെൻഷൻ മൂലം ഉണ്ടാകണമെന്ന് ഇല്ല. എന്നാൽ മറ്റു പലരിൽ വളരെ നിസ്സാരമായ ചില രോഗലക്ഷണങ്ങൾ കാണിച്ചേക്കാം അതായത് തലകലം തലകറക്കം ഉന്മേഷക്കുറവ് നടക്കുമ്പോൾ കിതപ്പ് എന്നിങ്ങനെ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam