ക്ഷേത്രദർശനം നടത്തുമ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയാറുണ്ടോ. നിങ്ങളുടെ മനസ്സ് വിങ്ങി പൊട്ടാറുണ്ടോ. പ്രതേകിച്ച് കാരണങ്ങൾ ഒന്നും ഉണ്ടാവില്ല. എന്നിരുനാലും മനസ്സ് വിങ്ങി പൊട്ടും അല്ലെങ്കിൽ കണ്ണുകൾ നിറയും. ആലോചിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് കാരണമോ അല്ലെങ്കിൽ അതിനുമാത്രം വിഷമങ്ങൾ ഒന്നും ഉണ്ടായിരിക്കുകയില്ല. കണ്ണുനിറയുന്നത് അല്ലെങ്കിൽ മനസ്സ് വിങ്ങി പൊട്ടുന്നത് എന്തുകൊണ്ടാണ്. ഇത് എന്തിന്റെ സൂചനയാണ് എന്നാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്.
നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്നത് എന്ന് പറയുന്നത് ഭഗവാനെ കാണുവാനും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവനെ കാണുവാനും ഏറ്റവും പ്രിയപ്പെട്ട ദേവിയെ കാണാനും ആണ്. ജീവിതത്തിൽ ആരുടെയെങ്കിലും മുൻപിൽ തലകുനിക്കുന്നുണ്ട് എങ്കിൽ നമ്മൾ അടിയറവ് പറയുന്നുണ്ട് എങ്കിൽ ഭഗവാന്റെ മുൻപിൽ ആണ് അല്ലെങ്കിൽ അമ്മയുടെ മുൻപിൽ ആണ്. ഏറ്റവും വലിയ കാര്യം എന്താണ് എന്ന് വെച്ചാൽ ഭഗവാൻ കാണുമ്പോൾ എന്തെനിലാത്ത സന്തോഷം വരുകയും അതോടൊപ്പം തന്നെ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ബിംബങ്ങളിൽ പോയി തട്ടി നമ്മളിലേക്ക് തന്നെ വളരെയധികം പോസിറ്റീവ് എനർജിയോട് കൂടി വന്നു ചേരുന്നു.
അതുകൊണ്ടാണ് ക്ഷേത്രത്തിൽ പോകുമ്പോൾ നടക്കില്ല പറ്റില്ല തുടങ്ങിയ സംശയങ്ങളുമായി കാര്യങ്ങൾ ഒന്നും തന്നെ സംസാരിക്കരുത് എന്ന് പറയുന്നത്. ജീവിക്കുന്ന ഓരോ പ്രാർത്ഥനയും വിഗ്രഹത്തിൽ പോയി തട്ടി നമ്മളിലേക്ക് തിരിച്ച് വരികയാണ്. പോസിറ്റീവ് എനർജിയോടുകൂടിയാണ് അത് വരുന്നത്. കരച്ചിൽ എന്ന് പറയുമ്പോൾ അല്ലെങ്കിൽ കണ്ണീർ എന്ന് പറയുമ്പോൾ രണ്ട് തരത്തിലാണ് പ്രധാനമായിട്ടും പറയുവാൻ സാധിക്കുന്നത്.
അതിൽ ആദ്യത്തേത് എന്ന് പറയുന്നത് നമുക്ക് വളരെ വിഷമമുള്ള സമയത്ത് നിസ്സഹായമായി പോകുന്ന സമയങ്ങളിൽ ഓടിപ്പോയി ക്ഷേത്രങ്ങളിൽ പോയി വിഷമം ഭഗവാനുമായി പങ്കുവെക്കുമ്പോൾ നമ്മൾ പോലും അറിയാതെ കണ്ണ് നിറയുകയാണ് എങ്കിൽ ഭഗവാൻ നിങ്ങളെ സ്പർശിക്കുന്നു എന്നാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Infinite Stories