ഫാറ്റിലിവർ രോഗം എന്ന് കേൾക്കുമ്പോൾ ആർക്കും ഇത് ഒരു പുതുമയുള്ള രോഗം അല്ല. അത്രത്തോളം പൊതുവായിട്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്ക് ഈ ഒരു അവസ്ഥ ഉണ്ട്. ആഹാരരീതിയും വ്യായാമവുമാണ് പലപ്പോഴും ഇതിനെ ഒരു ചികിത്സാരീതിയായി ഡോക്ടർമാർ നിർദ്ദേശി ക്കാറ്. നമ്മുടെ സമൂഹത്തിൽ 40% പേർക്കും ഫാറ്റിലിവർ രോഗത്തിന്റെ സാധ്യത ഉണ്ട്. ഫാറ്റിലിവർ രോഗം എല്ലാവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറില്ല.
സാധാരണ ഇതിന്റെ കണക്കുകൾ പറയുന്നത് 8 ശതമാനത്തിന് മാത്രമാണ് സിറോസ്സിസ് പോലുള്ള അതായത് കരൽ വീക്കം പോലുള്ള രോഗങ്ങളിലേക്ക് ചെന്ന് എത്തുന്നത്. സാധാരണഗതിയിൽ ഫാറ്റി ലിവർ ഉള്ളവർക്ക് അത്രയേറെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ല. രോഗികളിൽ 60 ശതമാനം പേർക്ക് ഫാറ്റിലിവർ എന്ന രോഗം ഉണ്ട് എന്നതാണ് വാസ്തവം. ഫാറ്റിലിവർ രോഗം ഉള്ള ഒരാളിൽ എന്താണ് കരളിനെ സംഭവിക്കുന്നത് എന്ന് നോക്കാം.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെയും നമ്മുടെ ശരീരത്തിൽ ഫോം ചെയ്യപ്പെടുന്ന കൊഴുപ്പുകൾ കരളിന്റെ കോശങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്നു. കരളിന്റെ കോശങ്ങളാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാൽ അവർക്ക് കോശങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഈ കോശങ്ങളുടെ പ്രവർത്തനം ക്രമേണ കുറഞ്ഞുവരുന്നതിനും കോശങ്ങൾ ക്രമേണ വളരെ പതുക്കെ നശിച്ചു പോകുന്നതിനു കാരണമാകുന്നു.
ഒരാൾക്ക് ഫാറ്റിലിവർ രോഗത്തിന്റെ തുടക്കം ഉണ്ട് എങ്കിൽ ഇത് ക്രമേണ ഗുരുതരമായി മാറുന്നത് ഏകദേശം 15 മുതൽ 20 വർഷങ്ങൾ കൊണ്ടാണ്. അവർ മദ്യപിക്കുന്ന സ്വഭാവം ഉള്ളവരാണ് എങ്കിൽ ഒരു അഞ്ചാറു വർഷം കൊണ്ട് കരണ്ട് പ്രവർത്തനം ആകെ തകരാറ് ആവുകയും ചെയ്യും. ഫാറ്റിലിവർ ഉണ്ടോ എന്ന് നമുക്ക് അവരുടെ ശരീരം നോക്കി ഏകദേശം ഒരു ധാരണയിലേക്ക് എത്തുവാൻ സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam