Frequent Pains In Various Parts Of The Chest : നെഞ്ചിരിച്ചിൽ വളരെ സർവസാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. പല ആളുകളിലും പല രീതിയിലാണ് നെഞ്ചിരിച്ചിൽ കണ്ടു വരിക. ഗ്യാസ് സംബന്ധമായ പ്രശ്നം കൊണ്ട് പുളിച്ചു തേട്ടൽ, ഏമ്പക്കം, വയറിൽ കാളിച്ച വരുക തുടങ്ങിയ പല ലക്ഷണങ്ങൾ ആയിട്ട് അവ പ്രത്യക്ഷപ്പെടുക. എങ്ങനെയാണ് ശരീരത്തിലെ ഗ്യാസ് ഉണ്ടാകുന്നത്. ഗ്യാസ് എന്ന വില്ലൻ കാരണം നെഞ്ചിരിച്ചിൽ പുളിച്ച് തേട്ടൽ എന്നിവ ഉണ്ടാകുന്നത് എന്തുകൊണ്ട് എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
സാധാരണയായി നെഞ്ചിന്റെ നടുഭാഗത്ത് അല്ലെങ്കിൽ വയറിന്റെ മുകൾഭാഗത്ത് ആയി അനുഭവപ്പെടുന്നതിനെയാണ് നെഞ്ചിരിച്ചിൽ എന്ന് പറയപ്പെടുന്നത്. എങ്ങനെയാണ് ഇനി നെഞ്ചിൽ പുളിച്ച തെറ്റൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. സാധാരണയായി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ വായയിൽ നിന്ന് അന്നനാളത്തിലേക്ക് എത്തുകയും അവിടുന്ന് ആശയത്തിലേക്ക് പോവുകയാണ് ചെയ്യുക. തിരിച്ച് ആമാശയത്തിന് അന്നനാളത്തേക്ക് സാധാരണ വരാറില്ല.
ചില ആളുകളിൽ അപൂർവമായി ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് തിരിച് വരുന്നു. ഇങ്ങനെ വരുമ്പോൾ അന്നനാളത്തിന്റെ താഴെയുള്ള ഭാഗങ്ങളിൽ വിള്ളലുകൾ ഉണ്ടാവുകയും മുറിവുകൾ ഉണ്ടാവുകയും ചെയുന്നു. ഇതിനെയാണ് ഗ്യാസ് എന്ന് പറയുന്നത്. ഈ ഒരു അസുഖം ആരംഭത്തിൽ തന്നെ ചികിത്സക്കാതിരിക്കുകയാണ് എങ്കിൽ കാലക്രമേണ ഇത് കൂടുവാൻ ഏറെ സാധ്യതയാണ്.
വളരെ ചുരുക്കം ചില ആളുകളിൽ കുറെ നാൾ ഇത് ചികിത്സ ഇല്ലാതെ ഇരുന്നു കഴിഞ്ഞാൽ അന്നനാളത്തിന് താഴെ ക്യാൻസർ ഉണ്ടാകുവാനും സാധ്യത ഏറെയാണ്. ചിലർക്ക് ഇടതുഭാഗത്ത് നെഞ്ചുവേദന ആയി വരാം. ചിലപ്പോൾ കയ്യിലേക്ക് അല്ലെങ്കിൽ ഇടതുഭാഗത്തെ ഷോൾഡറിലേക്കോ അധി കഠിനമായ വേദനയായും അനുഭവപ്പെടാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam