നിങ്ങളുടെ കാലിലേക്ക് രക്തയോട്ടം കുറവാണോ…? ഈ അപായ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ടോ!! ശ്രെദ്ധിക്കുക. | Is There Less Blood Flow To The Legs.

Is There Less Blood Flow To The Legs : ആളുകൾ ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് കൈകാലുകളിലേക്ക് രക്തയോട്ടം നിലയ്ക്കുക എന്നത്. സാധാരണ കൊളസ്ട്രോൾ വന്നിട്ട് ബ്ലോക്ക് ആവുകയും അല്ലെങ്കിൽ ഷുഗർ ഉള്ള രോഗികളിൽ അടിഞ്ഞു കൂടിയിട്ട് കാലിലേക്ക് രക്തം ബ്ലോക്ക് ആകുന്ന ഒരു അസുഖമുണ്ട് അതിനെയാണ് പേരിഫെയർ അർട്ടറി ഡിസ്‌സ് എന്ന് പറയുന്നത്. ഈ ഒരു അസുഖം ശരീരത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പുകവലിയാണ്.

   

ഡയബറ്റിസ്, ഹൈപ്പർ കൊളസ്ട്രോൾ കൂടി നിൽക്കുന്ന വ്യക്തികൽ പുകവലിയും കൂടിയും ചെയ്യുകയാണ് എങ്കിൽ കാലുകളിലേക്കുള്ള രക്തയോട്ടം നിന്ന് പോകുവാനുള്ള സാധ്യത വളരെ ഏറെയാണ്. പെട്ടെന്ന് കാലിലേക്ക് രക്തയോട്ടം നിന്ന് കഴിഞ്ഞാൽ കഠിനമായ വേദന അനുഭവപ്പെടുകയും ചലനശേഷി നിലക്കുകയും ചെയ്യുന്നു. ഈ ഒരു അസുഖം വളരെ എമർജൻസിയായ ഒന്നാണ്.

ഈ ഒരു അസുഖത്തിന് വേണ്ട ശ്രെദ്ധയും പരിപാലനവും നൽകിയില്ല എന്നുണ്ടെങ്കിൽ ഒരുപക്ഷേ കാല് തന്നെ മുറിച്ച് മാറ്റേണ്ട അവസ്ഥവരെ വന്നേക്കാം. ഈയൊരു PVD എന്ന അസുഖവും സ്ട്രോക്കും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറയുന്നത് സ്ട്രോക്ക് വന്നു കഴിഞ്ഞാൽ മനുഷ്യന്റെ കാലിൽ ബലം കുറവ് ആണ് എങ്കിലും ശരീരത്തിനോട് ചേർന്ന് കിടക്കും. പക്ഷേ PVD വന്നു കഴിഞ്ഞാൽ ആ രോഗിയുടെ കാൽ തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയാണ് വരുന്നത്.

 

ഈ ഒരു അസുഖത്തെ എങ്ങനെ നമുക്ക് തടയാൻ സാധിക്കും എന്ന് നോക്കാം. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് കുറച്ചു ദൂരം നടക്കുമ്പോഴേക്കും കാലിൽ മസിൽ പിടിക്കുക, തരിപ്പ്, വേദന തുടങ്ങിയവ അനുഭവപ്പെടുകന്നതാണ് PVD യുടെ ഉത്തമ ലക്ഷണങ്ങൾ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *