നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട്. കാലൊക്കെ ഏതെങ്കിലും ഭാഗത്ത് ഇടിച്ച് കഴിഞ്ഞാൽ ഇടിച്ച ഭാഗത്ത് നീരൊക്കെ വരികയും അഗാധമായ വേദന അനുഭവപ്പെടുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ പ്രത്യേകിച്ച് മഞ്ഞുകാലങ്ങളിൽ ശരീര വേദനകൾ ഉണ്ടാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള വേദനകളെയും നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന ഒരു പാക്കാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
വേദനകൾക്ക് ആശ്വാസം നൽകുവാനുള്ള ഒരു ഒറ്റമൂലിയാണ് ഇത്. നല്ല മൂത്ത പുള്ളിയുടെ ഇല ഉപയോഗിച്ച് ആണ് ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത്. നീര് വന്നിട്ടുള്ള ഭാഗങ്ങളിൽ പുളിയുടെ ഇല മാത്രമാക്കി എടുത്ത് നന്നായി അരച്ച് എടുക്കുക. അരച്ചെടുക്കുവാൻ വേണ്ടി മാത്രം പാകത്തിന് വെള്ളം ചേർത്താൽ മതി. അരച്ചെടുത്തതിനുശേഷം നീരുള്ള ഭാഗങ്ങളിലും അതുപോലെതന്നെ വേദനയുള്ള ഭാഗങ്ങളിലും പുരട്ടുന്നത് വളരെ നല്ലതാണ്.
ഒരുപാട് തലമുറകൾ ആയി പണ്ടുമുതൽ ആളുകൾ ചെയ്ത് വന്നിരുന്ന ഒരു ഒറ്റമൂലിയാണ് ഇത്. ഇങ്ങനെ ചെയ്യുന്നതോടെ ശരീരത്തുള്ള നീരുകൾ വലിയുവാനും വേദനകൾ ഒന്നടക്കം ഇലാതെ ആക്കുവാനും സാധിക്കുന്നു. ഇങ്ങനെ ചുരുങ്ങിയത് അരമണിക്കൂർ നേരമെങ്കിലും പുളിയില അരച്ച് ദേഹത്ത് ഇട്ടു വയ്ക്കാം. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. അതുപോലെതന്നെ പനി യൊക്കെ വന്നു കഴിഞ്ഞാൽ മേൽ കോച്ചിപ്പിടിക്കുന്ന പോലെയുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്.
അത്തരത്തിൽ ഉണ്ടാകുന്ന വേദനയൊക്കെ വരുമ്പോൾ പുലിയുടെ ഇല തണ്ടോടു കൂടി വെള്ളത്തിലിട്ട് തിളപ്പിച്ച് ഇളം ചൂടോടുകൂടി മേൽ കഴുകുവാനായി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കോച്ചിപ്പിടിത്തം പോലെയുള്ള വേദനകളെ നീക്കം ചെയ്യുവാൻ സാധിക്കുന്നു. കൂടുതൽ വിശദീകരണങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner