മലാശയ ക്യാൻസർ മൂലം ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്…

കുടലിലെ ക്യാൻസർ അഥവാ മലാശയ ക്യാൻസർ ഇന്ന് നമ്മുടെ കേരളത്തിൽ ഒട്ടും മിക്ക ആളുകളിലും കണ്ടുവരുന്ന അസുഖമാണ്. ഒത്തിരിയേറെ ഭീതിപ്പെടുത്തുന്ന അസുഖമാണ് ക്യാൻസർ. അതുകൊണ്ടുതന്നെ വയറ്റിൽ ചില അസ്വസ്ഥതകളും വേദനകളും ഒക്കെ ഉണ്ടാകുമ്പോൾ നമ്മളിൽ ക്യാൻസർ ബാധിച്ചോ എന്ന് പോലും നാം പലരും ഭയപ്പെടുന്നു.

   

മലത്തിലൂടെ രക്തം വരുമ്പോൾ പൈൽസ് ആണ് എന്ന് കരുതി നമ്മൾ അത്രയേറെ കാര്യമായ ശ്രദ്ധ നൽകാതെ പോകുന്നു. ഇത്തരത്തിൽ അവഗണിക്കുന്നത് കൊണ്ട് മലാശയ ക്യാൻസർ ആരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. മലാശയ ക്യാൻസർ ഉണ്ടാകുമ്പോൾ എന്തെല്ലാം രോഗലക്ഷണങ്ങളാണ് ഉണ്ടാകുക എന്ന് നോക്കാം.

എപ്പോഴും ഈയൊരു അസുഖം ഉണ്ടാകുമ്പോൾ കാണുന്നത് ബ്ലീഡിങ് ആണ്. ബ്ലീഡിങ് ഉണ്ട് എങ്കിൽ പൈൽസ് ആണ് എന്നാണ് പലരും കരുതിയിരിക്കുന്നത്. അതൊരു തെറ്റിദ്ധാരണ മാത്രമാണ്. മലാശയത്തിൽ രക്തം കാണുകയാണ് എങ്കിൽ അത് പലതരത്തിലുള്ള അസുഖങ്ങൾ മൂലം ആകാം. ബ്ലീഡിങ് ഇത്തരത്തിൽ നിങ്ങൾ കാണുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. വയറ്റിൽ കുമിളകൾ വരുക എന്നത് ക്യാൻസറിന്റെ തൊട്ടുമുമ്പത്തെ ഒരു അസുഖമാണ് അപ്പോൾ ആദ്യഘട്ടത്തിൽ തന്നെ ഈ ഒരു കുമിളകൾ എടുത്തു കളയുകയാണ് എങ്കിൽ മലാശയ ക്യാൻസറിൽ നിന്ന് നമുക്ക് രക്ഷ നേടാം.

 

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് ഇത്. നമ്മുടെ ശരീരം തരുന്ന ചെറിയ ചെറിയ സൂചനകൾ അവഗണിക്കാതിരിക്കുക അത് നേരത്തെ ഒരു വാണിംഗ് സൈൻസ് ആയി കണ്ടിട്ട് വേണ്ട ടെസ്റ്റു നടത്തി ചികിത്സ സഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Arogyam

Leave a Reply

Your email address will not be published. Required fields are marked *