നമ്മൾ മലയാളികൾക്ക് അരി എന്ന് പറയുന്നത് ഒരു വികാരമാണ്. നമ്മുടെയൊക്കെ ഭക്ഷണക്രമം എന്ന് പറഞ്ഞാൽ ഒരു പ്ലേറ്റ് നിറച്ച് മൂന്നുനേരവും ചോറ് കഴിക്കുക എന്നതാണ്. കൂടുതലും ചോറ് അധികമായും കറി കുറവും കഴിക്കുന്നത് കൊണ്ട് തന്നെ ഷുഗർ, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരുപാട് ആഹാരം അകത്ത് ചെല്ലുമ്പോൾ കാർബോഹൈഡ്രേറ്റ് ഉണ്ടാകുന്നു അതോടൊപ്പം തന്നെ അനേകം ദൂഷ്യഫലങ്ങൾക്കും കാരണമാകുന്നു.
ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നു. നമ്മുടെ ഭക്ഷണ ശൈലിയിൽ ഇത്തരത്തിലുള്ള അസുഖങ്ങളുടെ കാരണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ശീലിക്കേണ്ട ഭക്ഷണക്രമങ്ങൾ എന്ന് പറയുന്നത് ചോറ് അല്പം കറി അധികമായി കഴിക്കുക എന്നതാണ്. വെജിറ്റബിൾസ് ആണെങ്കിൽ കടലക്കറിയോ അല്ലെങ്കിൽ പലതരത്തിലുള്ള പയറുവർഗങ്ങളും അതുമല്ലെങ്കിൽ മുട്ടയുടെ വെള്ളയോ കൂടുതൽ കഴിക്കേണ്ടതാണ്.
അതുപോലെതന്നെ ഇലക്കറികൾ കഴിക്കേണ്ടത് ഏറെ പ്രാധാന്യം ഏറിയതാണ്. ഇലക്കറികൾ എന്ന് പറയുന്നത് ചീരയോ അല്ലെങ്കിൽ നല്ല പച്ചില നിറമുള്ള കറികൾ അതായത് മുരിങ്ങയില പോലെയുള്ളതെല്ലാം വളരെ നല്ലതാണ്. ഫൈബർ കണ്ടന്റ്റ് അതുപോലെതന്നെ പ്രോട്ടീൻസ് കൂട്ടുവാൻ ഒക്കെയുള്ള പച്ചക്കറികളും പയർ വർഗ്ഗങ്ങളും ഒക്കെ ധാരാളമായി കഴിക്കേണ്ടതാണ്.
ഇത്തരത്തിലുള്ള ഭക്ഷണ രീതികളാണ് നിങ്ങൾ ദിവസേനപ്പെടുത്തുന്നത് എങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഒട്ടുമിക്ക അസുഖങ്ങളും ഇല്ലാതാകുന്നതായിരിക്കും. അതുപോലെതന്നെ പ്രതിരോധശേഷി കൂടുകയും ചെയ്യും. ഇത്തരത്തിലുള്ള കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam