ഒരുപാട് ആരോഗ്യ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ് നെല്ലിക്ക. ചെറിയൊരു ചവർപ്പ് ഉണ്ടെങ്കിലും നെല്ലിക്കയിൽ അനേകം ഗുണങ്ങൾ തന്നെയാണ് ഉള്ളത്. പ്രമേഹം നിയന്ത്രിക്കുന്നത് തുടങ്ങി ലൈംഗിക ജീവിതത്തെ പരിപോഷിക്കുവാൻ വരെ ഈ കൈപ്പൻ കായക്ക് സാധിക്കും. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയാണ് എങ്കിൽ അനേകം അത്ഭുത ഗുണങ്ങൾ തന്നെയാണ് ഇവയ്ക്ക് സൃഷ്ടിക്കുവാൻ കഴിയുന്നത്.
നെല്ലിക്ക നമ്മുടെ ആരോഗ്യത്തിന് എപ്രകാരം ഗുണകരമാണ് എന്ന് നോക്കാം. പ്രമേഹം നിയന്ത്രിക്കുന്നു നെല്ലിക്കയിൽ ഉള്ള ഘടകങ്ങൾ ആയ ഗ്യാലിക് ആസിഡ്, എലജിക്ക് ആസിഡ് എന്നിവ പ്രമേഹത്തെ തടയുവാൻ ഉത്തമമാണ്. ഇവയെല്ലാം തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാനും ഇവയ്ക്ക് സാധിക്കും. പ്രമേഹം പിടിപെടാൻ സാധ്യതയുള്ള ഹൃദ്രോഗ രോഗങ്ങൾ ഡയബറ്റിക് എന്നിവയുടെ ചികിത്സയ്ക്ക് നെല്ലിക്ക ഉപയോഗിച്ച്.
അതുപോലെതന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ ലെവൽ കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്. ഉയർന്ന കൊളസ്ട്രോൾ പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവർ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുകയാണെങ്കിൽ വളരെയേറെ ഗുണം തന്നെയായിരിക്കും ലഭ്യമാവുക. ദിവസേനെ നെല്ലിക്ക ജ്യൂസ് കിടിക്കുകയാണ് എങ്കിൽ കൊളസ്ട്രോളിന്റെ അളവ് കുറയുകയും നല്ല കൊളസ്ട്രോളിന്റെ ലെവൽ കൂടുകയും ചെയുന്നു.
അതുപോലെതന്നെ പനിയെയും ജലദോഷത്തെയും നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്നു. വായിക്കകത്ത് ഉണ്ടാകുവാൻ സാധ്യതയുള്ള അൽസറിനെ ശമിപ്പിക്കുവാനുള്ള ശേഷി നെല്ലിക്കയ്ക്ക് ഉണ്ട്. ഇവയിലുള്ള ആന്റിഓക്സിഡന്റുകളാണ് അൽസറിന് ശമനം ഉണ്ടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD