The Amount Of Fat In The Liver Increases : കരൾ കോശങ്ങളിൽ കൊഴുപ്പ് അടിയുന്നതാണ് മിക്കവരിൽ കരൾ രോഗത്തിന്റെ തുടക്കം. ഫാറ്റി ലിവറിൽ തുടങ്ങി ഹെപ്പറ്റൈറ്റിസ്, പിത്താശയക്കല്ല്, ക്യാൻസർ തുടങ്ങി അസുഖങ്ങൾ ചികിസിക്ക് മാറ്റാൻ കഴിയാതെ വരുന്ന അവസ്ഥയിലേക്ക് എത്താൻ മിനിമം 20 വർഷം കൂടുതൽ വേണം. ഈ ഒരു അസുഖത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താവുന്ന രോഗമാണ് ഫാറ്റി ലിവർ.
എന്നിട്ടും ഇത് കാരണത്താലാണ് ചില ആളുകൾ രക്തം ശർദ്ദിക്കുന്ന അവസ്ഥയിലേക്കും ക്യാൻസറിലേക്കും എത്തുന്നത്. കുട്ടികളിൽ പോലും വയറിന്റെ സ്കാൻ എടുത്താൽ ഫാറ്റി ലിവർ കാണുന്നത് എന്തുകൊണ്ടാണ്. പ്രധാനമായും മൂന്നു തരത്തിൽപ്പെട്ട ജോലികളാണ് കരൾ എന്നത്. ഒന്ന് കഴിപ്പിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള ദഹനരസങ്ങൾ ഉണ്ടാക്കുന്നു.
രണ്ട് ദഹനത്തിൽ നിന്നും ആഗീകരണം ചെയ്യുന്ന പോഷകങ്ങളെ കുറിച്ച് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും വളർച്ചക്കും വേണ്ട വസ്തുക്കൾ നൽകുന്നു. ഏകദേശം 500 ഓളം വസ്തുക്കൾ തുടർച്ചയായി ശരീരത്തിന്റെ ആവശ്യങ്ങൾക്കായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ് കരൾ. ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനകരമായ ഒരു അവയവമാണ് കരൾ. കുടവയർ ഉണ്ടെങ്കിൽ തന്നെ അതിനർത്ഥം നമ്മുടെ ശരീരത്തിൽ ധാരാളമായി കൊഴുപ്പ് ഉണ്ട് എന്നാണ്.
കുടവയർ ഉണ്ടെങ്കിൽ രക്തക്കുഴലുകളിൽ ബ്ലോക്ക് വന്നു തുടങ്ങും. ഒരു പ്രായം ആകുന്നതിനനുസരിച്ചാണ് ഈ ഒരു പ്രശ്നം ആളുകളിൽ വന്നു തുടങ്ങുക. ആദ്യം തന്നെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ലിവറിലാണ്. പിന്നീട് കൊഴുപ്പ് രക്തത്തിലേക്ക് കലരുന്നു. തുടർന്ന് രക്തത്തിലേക്ക് കൊഴുപ്പ് കൂടുന്നതിനോടൊപ്പം തന്നെ പ്രഷർ കൂടുകയും ചെയ്യുന്നു. അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs