കരിപിടിച്ച് കറുത്ത് ഇരുണ്ടിരിക്കുന്ന വിളക്ക് എങ്ങനെയാണ് വെളിപ്പിച്ചെടുക്കുവാൻ സാധിക്കുക. പോളിഷ് ഒന്നും ചെയ്യാതെ എങ്ങനെ വിളക്ക് നിറം വെച്ചെടുക്കാം എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ വിളിക്കിലെ തിരയുടെയും എണ്ണയുടെയും കൊഴുപ്പ് പോലെയുള്ള ഭാഗം ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് സാനിറ്റൈസർ ആണ്. സാനിറ്റൈസർ എന്ന് പറയുന്നത് ഒരുവിധത്തിലുള്ള എല്ലാ കറകളും വഴക്കുകളും നീക്കം ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.
കാരണം സാനിറ്റൈസറിൽ ആൽക്കഹോളാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്ര പറ്റിപ്പിടിച്ച കറകളാണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കും. കരി പിടിച്ചിരിക്കുന്ന ഭാഗത്ത് കുറച്ച് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം അതൊന്ന് എല്ലാ വശത്തേക്കും ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കാം. അൽപനേരം റെസ്റ്റിനു വെച്ച് കഴുക്കുകയാണെനിക്കിൽ വിളക്കിന്റെ തിളക്കം നിങ്ങൾക്ക് കാണുവാൻ സാധിക്കും.
എന്നിട്ട് അല്പം അരിപ്പൊടിയോ അല്ലെങ്കിൽ ഭസ്മംമോ ഉപയോഗിച്ച് നല്ല രീതിയിൽ സ്ക്രബ് ചെയ്ത് എടുത്താൽ വിളക്കിലുള്ള എണ്ണമയം എല്ലാം നീക്കം ചെയ്യാൻ സാധിക്കും. ഇനി ഇപ്പോൾ കിച്ചൻസ് സ്ലാബിൽ എല്ലാം എണ്ണ ആയിട്ടുണ്ടെങ്കിൽ എണ്ണ കളയാൻ മേൽ പറഞ്ഞ പൊടികൾ വളരെയധികം സഹായിക്കുന്നു, അതിനുശേഷം ഒരു രണ്ട് വിളക്കിൽ രണ്ട സ്പൂൺ വിനീഗർ ഒഴിച്ചുകൊടുക്കാം. ശേഷം നല്ല രീതിയിൽ സ്ക്രബർ ഉപയോഗിച്ച് കഴുകിയെടുക്കാം.
നമ്മളിപ്പോൾ സോപ്പിന്റെ ഒരംശം പോലും ചേർക്കുന്നില്ല. വിലക്ക് കഴുകുമ്പോൾ തന്നെ പുതിയ വിളക്ക് പോലെ വെട്ടി തിളങ്ങുന്നത് നിങ്ങൾക്ക് കാണുവാൻ സാധിക്കും. നിങ്ങളുടെ വീടുകളിൽ കരി പിടിച്ച വിളക്കുകൾ ഉണ്ട് എങ്കിൽ ഒട്ടും തന്നെ സമയം കളയേണ്ട ആവശ്യമില്ല. കറിയുടെ ഒരു അംശം പോലും ഇലാതെ വളരെ എളുപ്പത്തിൽ എത്ര കരിയേറിയ വിളക്കുകളാണെങ്കിലും വൃത്തിയാക്കാവുന്നതാണ്.