ഈശ്വരാനുഗ്രഹം കൂടെയുണ്ടെങ്കിൽ ഭഗവാൻ പല ലക്ഷണങ്ങളും നമുക്ക് കാണിച്ചു തരുന്നതാണ് അത്തരത്തിൽ ഒരുപാട് ആളുകളുടെ ജീവിതത്തിൽ ഈശ്വരാനുഗ്രഹം കൊണ്ട് ധാരാളം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.ഒരു കഥ പറയാം ശങ്കരാചാര്യരുടെ ശിഷ്യൻ ആകുന്നതിനുവേണ്ടി ഒരിക്കൽ ഒരു യുവാവ് കാശിയിൽ നിന്നും പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുത്ത് ശിഷ്യൻ ആകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ നീ ഒരു വർഷം ഗോവർധന പർവ്വതം ചുറ്റി വരണം എന്ന് അദ്ദേഹം പറഞ്ഞു അത് പ്രകാരം അയാൾ ചുറ്റി വരുകയും തിരിച്ച് ശങ്കരാചാര്യരുടെ അടുത്തേക്ക് എത്തുകയും ചെയ്തു എന്നാൽ ദൂരെ നിന്നും അയാൾ വരുന്നത് കണ്ട ആചാര്യൻ അവിടെയുണ്ടായിരുന്നു സ്ത്രീയോട് അദ്ദേഹം വരുമ്പോൾ ചവറുകൾ ഇടണം എന്ന് ആവശ്യപ്പെട്ടു അത് പ്രകാരം യുവതി ചെയ്തപ്പോൾ ദേഷ്യം വന്നു.
അദ്ദേഹം ആചാര്യന്റെ അടുത്തേക്ക് ചെന്നു അപ്പോൾ ആചാര്യൻ പറഞ്ഞു നീ ഇപ്പോൾ ദേഷ്യത്തിലാണ് ഒരു വർഷം നീ ഗോവർധന പർവതം ചുറ്റിവരൂ എന്ന് വീണ്ടും അതുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ മെയിൽ ചൂലുകൊണ്ട് അടിക്കുവാൻ പറഞ്ഞു വീണ്ടും കോപികനായ അദ്ദേഹത്തോട് ഒരു വർഷം വീണ്ടും ഗോവർധന പർവതത്തെ ചുറ്റാൻ പറഞ്ഞു.
അതിനുശേഷം വീണ്ടും തിരിച്ചെത്തിയ അദ്ദേഹത്തിന്റെ തലയിലൂടെ ചവറുകൾ ഇടാൻ ആവശ്യപ്പെട്ടു എന്നാൽ ഇപ്രാവശ്യം അയാൾ ദേഷ്യപ്പെട്ടില്ല ആ അമ്മയുടെ മുൻപിൽ കൈകൂപ്പി പറഞ്ഞു അമ്മ എന്നെ പരീക്ഷിച്ചതായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസ്സിലായത് അമ്മ എന്നെ പഠിപ്പിക്കുകയായിരുന്നു എന്ന് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞതോടെ അദ്ദേഹത്തെ ശിഷ്യൻ ആക്കാൻ ശങ്കരാചാര്യൻ തീരുമാനിച്ചു.