നാമോരോരുത്തരും ഈശ്വരനിൽ വിശ്വാസം അർപ്പിക്കുന്നവരാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും ദിവസവും പ്രാർത്ഥിക്കാറുണ്ട്. ഈശ്വരനെ വിളിച്ച് പ്രാർത്ഥിക്കുന്നതിന് നാം ഓരോരുത്തരുടെ വീടുകളും അമ്പലങ്ങളും തെരഞ്ഞെടുക്കാറുണ്ട്. വീടുകളിൽ ഇരുന്ന പ്രാർത്ഥിക്കാമെങ്കിലും അതിന്റേതായ ചൈതന്യം നമുക്ക് ലഭിക്കണമെങ്കിൽ ക്ഷേത്രദർശനം വഴിയുള്ള പ്രാർത്ഥനയാണ് നല്ലത്.
അതിൽ ക്ഷേത്രത്തിൽ പോയി തന്റെ ഇഷ്ടദേവതയെ കണ്ട് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നതു വഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നു. ഒരു പോസിറ്റീവ് പ്രഭാവം നമുക്ക് ചുറ്റും വലയം ചെയ്തതായി നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ ക്ഷേത്രദർശനം നടത്തി തിരികെ വരുമ്പോൾ നാം പലപ്പോഴും ഇത്തരത്തിലുള്ള പോസിറ്റീവ് എനർജിയെ നമ്മിൽനിന്ന് ആട്ടിപ്പായിക്കുന്ന രീതിയിൽ ചില തെറ്റുകൾ ചെയ്യാറുണ്ട്.
അത്തരത്തിൽ ചെയ്യുന്ന ചില തെറ്റുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം തെറ്റുകൾ നാം ചെയ്യുകയാണെങ്കിൽ നമുക്ക് ക്ഷേത്രദർശനമായി ലഭിച്ച അനുഗ്രഹത്തെയും ഫലത്തെയും പോസിറ്റീവായിട്ടുള്ള എനർജിയെയും എല്ലാം നമ്മിൽ നിന്ന്പോകുന്നതിനെ കാരണമാകുന്നു. ഇത് പലതരത്തിൽ നമ്മെ ബാധിക്കാം.
അത്തരത്തിൽ നാം ചെയ്യേണ്ട ഒരു കാര്യമാണ് ക്ഷേത്രദർശനം നടത്തി പ്രസാദo വാങ്ങിച്ചതിനുശേഷം നേരെ വീട്ടിലേക്ക് വരിക എന്നുള്ളത്. അല്ലാതെ മറ്റു വീടുകളിൽ കയറാൻ പാടില്ല. ഇത് ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ്. ക്ഷേത്രദർശനം വഴി നാം നമ്മുടെ ഭഗവാന്റെ അനുഗ്രഹം വാങ്ങി വരികയാണ് ചെയ്യുന്നത്. ഈ അനുഗ്രഹം നാം ക്ഷേത്രത്തിൽ നിന്ന് നേരെ നമ്മുടെ വീടുകളിൽ ആണ് കൊണ്ടെത്തിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.