27 നക്ഷത്രങ്ങളുള്ള ജോതിഷത്തിലെ ഒരു നക്ഷത്രമാണ് ഉത്രാടം നക്ഷത്രം. മനുഷ്യ ഗണത്തിൽ വരുന്ന നക്ഷത്രക്കാരാണ് ഇവർ. പുരുഷന്മാർക്ക് ഏറെ അനുയോജ്യമായിട്ടുള്ള ഒരു നക്ഷത്രമാണ് ഉത്രാടം നക്ഷത്രം. ഉത്രാടം നക്ഷത്രക്കാർ പൊതുവേ സത്യസന്ധരാണ്. അതിനാൽ തന്നെ ധാരാളം സുഹൃത്തുക്കളും ഇവർക്ക് ഉണ്ടാകുന്നു. ഇവർ എപ്പോഴും തങ്ങളെക്കുറിച്ച് അല്ലാതെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നവരാണ്. പക്ഷേ ഇവർക്ക് അതിന് ലഭിക്കുന്ന ഫലം എപ്പോഴും ചതിയും വഞ്ചനയും.
മാത്രമാണ്. അത്തരത്തിൽ പലപ്പോഴും പലരിൽ നിന്നും അവഗണനയും വഞ്ചനയും എല്ലാം നേരിടേണ്ടി വന്നിട്ടുള്ളവരാണ് ഈ നക്ഷത്രക്കാർ. ഉത്രാടം നക്ഷത്രക്കാരുടെ ആദ്യത്തെ മൂന്നു വയസ്സ് വരെയുള്ള സമയം വളരെ ദേഷ്യം നിറഞ്ഞിട്ടുള്ള സമയമാണ്. വളരെയധികം ദേഷ്യം വാശി ഉത്സാഹം ഇല്ലായ്മ എന്നിവയൊക്കെ കുട്ടികൾ പ്രകടിപ്പിക്കുന്നു. അതോടൊപ്പം തന്നെ കുട്ടികളിൽ നിർബന്ധബുദ്ധിയും ഉണ്ടാകുന്നു.
കൂടാതെ ഈ സമയങ്ങളിൽ മാതാപിതാക്കൾ വളരെയധികം ദോഷങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ വീഴ്ച ഒടിവ് ചതവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കുട്ടികളിൽ സ്ഥിരമായി തന്നെ കാണാൻ സാധിക്കുന്നു. മാതാപിതാക്കൾക്ക് പോലും പലപ്പോഴും ഉത്രാടം നക്ഷത്രക്കാരായ കുട്ടികളോട് ദേഷ്യത്തിൽ സംസാരിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നു.
ഈ സമയങ്ങളിൽ ത്വക്ക് രോഗങ്ങൾക്കുള്ള സാധ്യത വളരെയധികം കൂടുതലാണ് കാണുന്നത്. ഉത്രാട നക്ഷത്രക്കാരുടെ 13 വയസ്സ് വരെയുള്ള സമയത്തിനുള്ളിൽ വളരെയധികം സൗഭാഗ്യങ്ങളാണ് ഇവർ നേരിടുന്നത്. ഇവർക്ക് സൗഭാഗ്യം വർദ്ധിക്കുന്നതോടൊപ്പം തന്നെ വിദ്യാഭ്യാസപരമായിട്ടുള്ള കാര്യങ്ങളിൽ ഉയർച്ച ഉണ്ടാകുന്നു. അതിനാൽ തന്നെ പരീക്ഷകളിലും മറ്റും വലിയ രീതിയിൽ വിജയങ്ങൾ ഇവർക്ക് ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.