ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുമ്പോഴും വീടുകളിൽ ഇരുന്ന് പ്രാർത്ഥിക്കുമ്പോഴും നാം എപ്പോഴും മനശുദ്ധിയും ശരീരശുദ്ധിയും വരുത്തേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ശരീരശുദ്ധി വരുത്തുന്നതിന് കുളിക്കുകയാണ് നാമോരോരുത്തരും ചെയ്യുന്നത്. ഇത്തരത്തിൽ കുളിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ അഴുക്കുകളെ കളയുന്നു. അതിനുശേഷം നാം ചെയ്യേണ്ട ഒരു കാര്യമാണ് കുറി തൊടുക എന്നുള്ളത്. ഹിന്ദു ആചാരപ്രകാരം.
കുറി തൊടുന്നതിന് വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. ചന്ദനം ഭസ്മം മഞ്ഞൾ കുങ്കുമം എന്നിങ്ങനെയുള്ളവ ഉപയോഗിച്ചുകൊണ്ടാണ് പ്രധാനമായും കുറി തൊടാറുള്ളത്. ഇത്തരത്തിൽ ഓരോന്നും ഉപയോഗിച്ച് കുറി തുടങ്ങുകയാണെങ്കിൽ പലതരത്തിലുള്ള ഫലങ്ങൾ ആണ് ലഭിക്കുന്നത്. അതിനാൽ തന്നെ ഒരേക്കുറിക്കും അതിന്റേതായിട്ടുള്ള പ്രാധാന്യമുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. രാവിലെ എണീറ്റതിനുശേഷം ഭസ്മ ചെപ്പിൽ നിന്ന് അല്പം ഭസ്മം നെറ്റിയിൽ തൊടുന്നത് ഉത്തമമാണ്.
ഇത് പലതരത്തിലുള്ള ഫലങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കൊണ്ടുവരുന്നത്. ഇത്തരത്തിൽ ഭസ്മം തൊടുമ്പോൾ രാവിലെ നനച്ചും സന്ധ്യാസമയങ്ങളിൽ നനക്കാതെയും ആണ് തൊടേണ്ടത്. ഇത്തരത്തിൽ രാവിലെ ഭസ്മം നനച്ചു തൊടുമ്പോൾ നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള ഈർപ്പത്തെ അത് വലിച്ചെടുക്കുന്നു. അതിനാൽ തന്നെ രാവിലെ കുളിച്ചതിനുശേഷം ഇത്തരത്തിൽ ഭസ്മം തൊടുന്നത് ശ്രേഷ്ഠമാകുന്നു.
സന്ധ്യക്ക് ശേഷം ഭസ്മം നനയ്ക്കാതെ തൊടുകയാണെങ്കിൽ അതിനെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൊടുക്കുന്ന എല്ലാം അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് എന്നതാണ് വിശ്വാസം. അതുപോലെ തന്നെ നാം ഓരോരുത്തരും തൊടുന്ന ഒന്നാണ് ചന്ദനം. ചന്ദനം നെറ്റിയിൽ തൊടുന്നത് വഴി പല തരത്തിലുള്ള ഫലങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നത്. ചന്ദനം നമുക്ക് തണുപ്പ് തരുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.