നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യങ്ങളിൽ ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു സസ്യമാണ് തുളസി. ഔഷധ കാര്യത്തിലായാലും ദേവിക കാര്യങ്ങൾ ആയും ഏറ്റവുമധികം മൂല്യമുള്ള ഒരു സസ്യമാണ് തുളസി. അതിനാൽ തന്നെ തുളസി നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്. നമ്മുടെ വീടുകളിലേക്ക് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ അനുയോജ്യമായിട്ടുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഹിന്ദു ആചാരപ്രകാരമുള്ള ഒട്ടനവധി ഗ്രന്ഥങ്ങളിൽ തുളസിയെ പറ്റി പറയപ്പെട്ടിട്ടുണ്ട്.
തുളസിയെ പുണ്യ ചെടിയായി കണക്കാക്കുന്നത് പോലെ തന്നെ തുളസിയുടെ ചുവട്ടിൽ ഉള്ള മണ്ണിനെ പോലും പുണ്യമായിട്ടാണ് ഓരോരുത്തരും കണക്കാക്കുന്നത്. നമ്മുടെ വീടുകളിലെ പൂജകൾ ആയാലും അമ്പലത്തിലെ പൂജകൾ ആയാലും തുളസിയില നമുക്ക് അനിവാര്യമായി തന്നെ വേണ്ടതാണ്. അത്രമേൽ പൂജകൾക്കായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് തുളസി. വിഷ്ണു ഭഗവാൻ തന്റെ അനുഗ്രഹങ്ങൾ എല്ലാം നൽകിയിട്ടുള്ള ഒരു സസ്യം കൂടിയാണ് തുളസി.
വിഷ്ണു പൂജകളിലും ദേവി പൂജകളിലും അതിനാൽ തന്നെ തുളസി അർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ വിഷ്ണുപൂജകളിലും ദേവി പൂജകളിലും തുളസിയർപ്പിച്ച പ്രാർത്ഥിക്കുന്നതിൽ പരം പുണ്യം നമുക്ക് ഓരോരുത്തർക്കും ലഭിക്കാനില്ല. അതുവഴി ഫലപ്രാപ്തി ഉടൻ തന്നെ നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നതാണ്. അതുപോലെ തന്നെ ക്ഷേത്ര ദർശനത്തിന് പോയി പ്രസാദം വാങ്ങിക്കുമ്പോൾ അതിൽ തുളസിയില ഉണ്ടെങ്കിൽ അതിനർത്ഥം.
ദൈവം നമ്മിൽ സംപ്രീതനായി എന്നുള്ളതാണ്. ഈശ്വരന്റെ അനുഗ്രഹം നമ്മിൽ ഉണ്ട് എന്നുള്ളതിന്റെ അർത്ഥം കൂടിയാണ് ഇത്തരത്തിൽ പ്രസാദത്തിൽ തുളസി ലഭിക്കുന്നത്. അത്തരത്തിൽ കിട്ടുന്ന തുളസി വീട്ടിൽ കൊണ്ടുവന്ന ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ ഐശ്വര്യവും ഉയർച്ചയും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.