ക്ഷേത്രദർശനം നടത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത ഇത്തരം തെറ്റുകളെ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നാമോരോരുത്തരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. വീടുകളിൽ ഇരുന്ന് പ്രാർത്ഥിക്കാമെങ്കിലും ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് നമ്മുടെ ഇഷ്ട ദൈവങ്ങളെ കാണുവാനും അവരോട് മൂകാഭിമുഖം നിന്നുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും സങ്കടങ്ങളും പറയാനും സാധിക്കുന്നു. ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ ശരിയായിവിധം പാലിക്കേണ്ടതായിട്ടുണ്ട്.

   

ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയായ വിധത്തിൽ പാലിച്ചില്ലെങ്കിൽ അത് പല തരത്തിലുള്ള ദോഷങ്ങൾ നമുക്ക് ഉണ്ടാക്കുന്നു. അത്തരത്തിൽ ക്ഷേത്രത്തിൽ പോകുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നത് വഴി ഒട്ടനവധി ദോഷങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ നാമോരോരുത്തരും അമ്പലങ്ങളിൽ പോകുന്നതിനു മുമ്പ് കുളിച്ച് ശരീരശുദ്ധി വരുത്തുകയും ഒപ്പം മനശുദ്ധി വരുത്തുകയും വേണം.

അതോടൊപ്പം തന്നെ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കാതിരിക്കുകയും ചെയ്യണം. അതുപോലെ തന്നെ സ്ത്രീകൾ ക്ഷേത്രദർശനം നടത്തുമ്പോൾ ഒരു കാരണവശാലും മുടികൾ അഴിച്ചിട്ടുകൊണ്ട് കയറാൻ പാടില്ല. അതുപോലെ തന്നെ പുലവാലായ്മ ഉള്ളപ്പോഴും ആർത്തവ സമയത്തും ഒരു കാരണവശാലും ക്ഷേത്രദർശനം നടത്താൻ പാടില്ല. പുലവാലായ്മ ഉള്ളപ്പോൾ 16 ദിവസവും.

ആർത്തവ സമയത്തെ ഏഴു ദിവസവും ഇത്തരത്തിൽ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കാൻ പാടില്ല. അതുപോലെ തന്നെ ഗർഭിണികൾ ഏഴാം മാസം മുതൽ കുഞ്ഞിന്റെ ആറാം മാസം വരെ ക്ഷേത്രദർശനം നടത്താൻ പാടില്ല. കൂടാതെ ക്ഷേത്രദർശനം നടത്തുമ്പോൾ പ്രാർത്ഥനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം മറ്റുള്ളവരുടെ വിശേഷങ്ങൾ അന്വേഷിക്കാൻ ക്ഷേത്രദർശനത്തെ ആരുo കരുതരുത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *