നാം ഏവരും പ്രാർത്ഥിക്കുന്നവരാണ്. വീടുകളിൽ ഇരുന്നുകൊണ്ടും ക്ഷേത്ര ദർശനം നടത്തിയും നാം ഏവരും പ്രാർത്ഥനയിൽ മുഴുകാറുണ്ട്. അത്തരത്തിൽ നാം ദിവസവും വീടുകളിൽ പ്രാർത്ഥിക്കുമ്പോൾ നിലവിളക്കും കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. ഒട്ടുമിക്ക വീടുകളിലും സന്ധ്യാനേരങ്ങളിലാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുള്ളത്. ചിലവർ രാവിലെയും വൈകിട്ടും രണ്ടുതവണയായി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.
വീടുകളിൽ നിലവിളക്ക് കൊളുത്തുന്നത് നമ്മുടെ വീടുകളിൽ പോസിറ്റീവ് ഊർജ്ജങ്ങൾ നിറയുന്നതിനും അതുവഴി ലക്ഷ്മി ദേവിയുടെ സാന്നിധ്യവും കടാക്ഷവും ഉണ്ടാകുന്നതിനും കാരണമാകുന്നു. അത്തരത്തിൽ ലക്ഷ്മി ദേവിവാസമുള്ള വീടുകൾക്കാണ് എന്നും ഉയർച്ചയും ഐശ്വര്യവും ധനസമൃദ്ധിയും ഉണ്ടാവുക. അതിനാൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ നാം ഓരോരുത്തരും മുടങ്ങാതെ സമയം കണ്ടെത്തേണ്ടതാണ്. അത്തരത്തിൽ നിലവിളക്കുകൾ കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്.
ഇത്തരം കാര്യങ്ങൾ യഥാക്രമം പാലിച്ചാൽ മാത്രമേ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലേക്ക് നന്മകളും പോസിറ്റീവ് എനർജികളും വരികയുള്ളൂ. നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഏറ്റവുമധികം പോസിറ്റീവ് എനർജി തങ്ങിനിൽക്കുന്ന ഒരിടമാണ് പൂജാമുറി. നാമേവരും പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നമ്മുടെ ഇഷ്ടദേവന്മാർ കുടികൊള്ളുന്ന ഒരു ഇടം കൂടിയാണ് പൂജാമുറി. അതിനാൽ തന്നെ ഈ പൂജാ മുറി ദിവസവും ശുദ്ധിയാക്കേണ്ടത് അനിവാര്യമാണ്.
അത്തരത്തിൽ നല്ലവണ്ണം വൃത്തിയായി പൂജാമുറി സൂക്ഷിച്ചാൽ മാത്രമേ അവിടെയുള്ള വിഗ്രഹങ്ങൾക്ക് ജീവൻ ഉണ്ടാവുകയുള്ളൂ. ഇത്തരത്തിൽ പൂജാമുറികൾ ദിവസവും വൃത്തിയാക്കി ദേവതകളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതു വരെ നമുക്കും നമ്മുടെ വീടുകൾക്കും ഉന്നതയും ഐശ്വര്യവും കൃപകളും ലഭിക്കുന്നു. പൂജാമുറി യഥാവിതം വൃത്തിയാക്കാത്തവരാണ് എങ്കിൽ അത് ജീവിതത്തിൽ നെഗറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരികയും ദോഷങ്ങൾ കലഹങ്ങൾ രോഗ ദുരിതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.