നമ്മുടെ ജീവിതത്തിൽ വളരെയധികം ആവശ്യമായിട്ടുള്ള ഒന്നാണ് പിതൃപ്രീതി. നമ്മുടെ ജീവിതത്തിൽ പ്രാർത്ഥന അനിവാര്യം എന്ന് പോലെ തന്നെ പൂർവ്വപിതാക്കന്മാരുടെ അനുഗ്രഹവും നമുക്ക് ഏവർക്കും ഉണ്ടാകേണ്ടതാണ്. എന്നാൽ മാത്രമേ നമുക്കുണ്ടാകുന്ന നേട്ടങ്ങളും അനുഗ്രഹങ്ങളും ശരിയായ രീതിയിൽ നമ്മളിലേക്ക് എത്തിപ്പെടുകയുള്ളൂ. അത്തരത്തിൽ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നാം ബലി ഇടാറുണ്ട്. ആ ബലി കാക്കകൾ വന്ന് കഴിക്കുമ്പോൾ നമ്മുടെ പൂർവികർ നമ്മുടെ ബലിയിൽ തൃപ്തനാണെന്ന് നമുക്ക് പറയാനാകും.
അതുപോലെതന്നെ നമ്മുടെ വീടുകളിലും വീടിന്റെ പരിസരത്തും കാക്കകൾ വന്നിരുന്നു ഭക്ഷണം കഴിക്കുന്നതും പിത്യ പ്രീതി ഉണ്ട് എന്നുള്ളതിന്റെ സൂചനകളാണ്. നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്ന കാക്കകൾ നമ്മുടെ പൂർവികർ തന്നെയാണെന്ന് നാമോരോരുത്തരും മനസ്സിലാക്കേണ്ടതാണ്. അതിനാൽ തന്നെ കാക്കകൾക്ക് നാം കൊടുക്കുന്നത് പൂർവികർക്ക് ബലിയിടുന്നതിന് തുല്യമാണ്.
ഇത്തരത്തിൽ കാക്കകൾ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ നമ്മൾ നൽകുന്ന ചോറ് കഴിക്കുകയാണെങ്കിൽ അതിൽപരം പുണ്യം മറ്റൊന്നുമില്ല. ഇത്തരത്തിൽ പൂർവികരുടെ പ്രീതിയും അനുഗ്രഹവും നമ്മുടെ കൂടെയുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായിട്ടുള്ള ഉയർച്ച ധനപരമായിട്ടുള്ള നേട്ടങ്ങൾ ജീവിതാഭിവൃദ്ധി ഐശ്വര്യം എന്നിവ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ജീവിതത്തിൽ ശാന്തിയും സന്തോഷവും മനസ്സമാധാനവും നിറയുകയും ചെയ്യുന്നു.
അതുപോലെതന്നെ പശുവിനെയും കാക്കയെയും ഒരുമിച്ച് കാണുന്നതും ശുഭകരം ആണ്. ഇത്തരത്തിൽ പശുവിന്റെ അടുത്ത് കാക്ക നിൽക്കുന്നത് കാണുകയാണെങ്കിൽ അത് ഏറ്റവും ശുഭകരം ആയിട്ടുള്ള ഒരു കാര്യമാണ്. നമ്മുടെ പ്രവർത്തികളിൽ നമ്മുടെ പൂർവികർ സന്തുഷ്ടരാണ് എന്നുള്ളതിന്റെ അടയാളമാണ് ഇങ്ങനെ കാണുന്നത്. ഇതുവഴി നമ്മുടെ ജീവിതത്തിലെ നേട്ടങ്ങളും ഉയർച്ചയും ഉണ്ടാകാൻ പോകുന്നു എന്നുള്ളതും വെളിവാകുന്നു. തുടർന്ന് വീഡിയോ കാണുക.