സ്ത്രീകൾ ജീവിതത്തിൽ പലതരത്തിലുള്ള വേഷങ്ങളാണ് അണിയുന്നത്. ജനനം മുതൽ മരണം വരെ പലതരത്തിൽ അവൾ അറിയപ്പെടുന്നു. മകൾ ഭാര്യ അമ്മ എന്നിങ്ങനെ ധാരാളം സ്ഥാനങ്ങളാണ് ഓരോ സ്ത്രീക്കും ലഭിക്കുന്നത്. ഈ ഓരോ സ്ഥാനങ്ങളിലും അവർ അവരുടെ മികവ് തെളിയിക്കുന്നവരാകുന്നു. അത് അവർക്ക് ലഭിച്ചിട്ടുള്ള ഏറ്റവും നല്ലൊരു കഴിവാണ്. അതുപോലെതന്നെ സ്ത്രീകളിലെ ഏറ്റവും വലിയൊരു അനുഗ്രഹമാണ് അമ്മയാവുക.
എന്നുള്ളത്. ഇത് സ്ത്രീകൾക്ക് മാത്രം നൽകപ്പെട്ടിട്ടുള്ള ഒരു കഴിവാണ്. അതിനാൽ തന്നെ ഓരോ സ്ത്രീകളും ദേവിയുടെ പ്രതിരൂപങ്ങൾ ആകുന്നു. അതിനാൽ തന്നെ ഓരോ സ്ത്രീകളെയും മഹാലക്ഷ്മിയായി നാം കാണേണ്ടതാണ്. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ജനിക്കുമ്പോൾ ഒട്ടുമിക്ക വീടുകളിലും ദുഃഖമാണ് ഉണ്ടാകുന്നത്. ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികൾ ജനിക്കുന്ന വീടിന്റെ ഐശ്വര്യമായി തന്നെ ഓരോരുത്തരും അതിനാൽ കാണേണ്ടതാണ്.
മറ്റുള്ളവരുടെ വിഷമങ്ങൾ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ പെൺകുട്ടികൾക്കുള്ള കഴിവ് വേറെ ഒരാൾക്കും ഇല്ല. അതിനാൽ തന്നെ ഏതൊരു വീടിലും പെൺകുട്ടികൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഒരു അച്ഛനും അമ്മയ്ക്കും ഒരു പെൺകുട്ടി ജനിക്കുകയാണെങ്കിൽ ആ വീടിനും അവർക്കും ഒരുപോലെ ഭാഗ്യകരമാണ് എന്നാണ് പറയപ്പെടുന്നത്. ഒരു വ്യക്തിയുടെ മുൻജന്മ പുണ്യത്താൽ മാത്രമാണ് ഓരോ വീട്ടിലും പെൺകുട്ടികൾ ജനിക്കുന്നത്.
മുൻ ജന്മങ്ങളിൽ സൽകർമ്മങ്ങൾ ചെയ്തിട്ടുള്ളവർക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യവും അംഗീകാരവും ആണ് പെൺകുട്ടികൾ ജനിക്കുക എന്നുള്ളത്. അതിനാൽ തന്നെ ഈയൊരു കാര്യം നമ്മുടെ മനസ്സിൽ വെച്ചുകൊണ്ടു വേണം ഓരോ പെൺകുട്ടി ജനിക്കുമ്പോഴും നാം സന്തോഷത്തോടെ അവരെ ഏറ്റുവാങ്ങുവാൻ. ഒരു വീട്ടിൽ പെൺകുട്ടി പിറക്കുമ്പോൾ മഹാലക്ഷ്മി പിറന്നു എന്ന് വേണം നാം ഏവരും സങ്കൽപ്പിക്കാൻ. തുടർന്ന് വീഡിയോ കാണുക.