നാമോരോരുത്തരും ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. അതുപോലെതന്നെ പ്രാർത്ഥിക്കുന്നവരും ആണ്. അതിനാൽ തന്നെ ഒട്ടനവധി ക്ഷേത്രങ്ങളാണ് ഓരോ ദേവന്മാരെ പ്രതിഷ്ഠിച്ചുകൊണ്ട് നമ്മുടെ ഇടയിൽ ഉള്ളത്. ഓരോ പ്രതിഷ്ഠയായിരിക്കും ഉണ്ടായിരിക്കുക. നാമെല്ലാവരും നമുക്ക് ഇഷ്ടപ്പെട്ട ഭഗവാന്റെ ക്ഷേത്രദർശനമാണ് നടത്താറുള്ളത്. അതിനാൽ തന്നെ ഓരോ ദേവന്മാരുടെയും പ്രസിദ്ധമായ ഒട്ടനവധി ക്ഷേത്രങ്ങളാണ് ഇന്ന് ഉള്ളത്.
ഇത്തരം ക്ഷേത്രങ്ങളുടെ പ്രത്യേകത എന്ന് പറയുന്നത് അത് ഒരു ഐതിഹാത്മക ക്ഷേത്രങ്ങൾ ആയിരിക്കും. അത്തരത്തിൽ ഐതിഹ്യങ്ങളാൽ നിറഞ്ഞ ഒന്നാണ് മണ്ണാറശാല നാഗ ക്ഷേത്രം. ജീവിതത്തിൽ നാം ഓരോരുത്തരും ഒരിക്കലെങ്കിലും പോകേണ്ട ഒരു ക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് സ്ത്രീകളാണ് ഇവിടുത്തെ പൂജാകർമ്മങ്ങൾ ചെയ്യുന്നത് എന്നതാണ്.
ഇത്തരത്തിൽ പൂജകൾ ചെയ്യുന്ന സ്ത്രീകൾ മണ്ണാറശാല ഇല്ലത്തെ തലമൂത്ത സ്ത്രീകളാണ്. ഇവരെ വലിയമ്മ എന്നാണ് വിശേഷിപ്പിക്കാറ്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ എന്ന് പറയുന്നത് നാഗദൈവങ്ങളാണ്. ഈ ഇല്ലത്തെ അമ്മയ്ക്ക് മകനായി നാഗം ജനിച്ചു എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ഇതുതന്നെയാണ് ഇവിടുത്തെ ഐതിഹ്യം. അതിനാൽ തന്നെ നാഗരാജാവിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മണ്ണാറശാല നാഗ ക്ഷേത്രം.
അത് തന്നെ ഒട്ടനവധി ഭക്തജനങ്ങളാണ് ഈ ക്ഷേത്ര സന്നിധിയിൽ എത്തുന്നത്. ഇവിടെ പ്രാർത്ഥിച്ച ഏതൊരു കാര്യവും സാധിച്ചു കിട്ടുന്നു എന്നുള്ളതാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. അത്തരത്തിൽ ഒരുപാട് വഴിപാടുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇവിടത്തെ ഏറ്റവും വലിയ ആരാധന എന്ന് പറയുന്നത് സർപ്പ ആരാധനയാണ്. ഇവിടെ സർപ്പങ്ങളെ ദൈവങ്ങളായി കണ്ട് ആരാധിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുന്നതിനായി തുടർന്ന് വീഡിയോ കാണുക.