ചിങ്ങമാസം പിറന്നതോടെ നമ്മുടെ ജീവിതത്തിലെ ഐശ്വര്യവും പിറന്നിരിക്കുന്നു. ചിങ്ങമാസത്തിലെ അതീവശക്തിയാർന്ന ഒരു ദിവസമാണ് ശുക്ലപക്ഷ ഷഷ്ടി. ചിങ്ങമാസത്തിലെവിശേഷപ്പെട്ട ദിവസമാണ് ഇത്. മുരുകന്റെ ഷഷ്ടിയാണ് ഇത്. ചൊവ്വയുടെ അധിപൻ മുരുകൻ ആയതിനാൽ തന്നെ ചൊവ്വാഴ്ച വരുന്ന ഈ ഷഷ്ടി അതീവ ശ്രേഷ്ഠ തന്നെയാണ്. നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലാതെ നമുക്ക് ലഭിക്കുന്ന ഒരു ദിവസമാണ് ഷഷ്ഠി ദിവസം.
പൂർണ്ണഫലം ലഭിക്കുന്ന ഒരു ദിവസം കൂടിയാണ് ഷഷ്ഠി ദിവസം. അന്നേദിവസം ക്ഷേത്രദർശനം നടത്തിയോ വീട്ടിലിരുന്നോ വ്രതം എടുത്തോ ഏതു രീതിയില് പ്രാർത്ഥിച്ചാലും ഫലം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. അന്നേദിവസം ദേവി പ്രീതിക്കും സുബ്രഹ്മണ്യ പ്രീതിക്കും ഒരുപോലെ വിശേഷപ്പെട്ട ദിവസമാണ്. അന്നേദിവസം ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതും അത്യുത്തമം തന്നെയാണ്.
സുബ്രഹ്മണ്യ സ്വാമിയെ പ്രാർത്ഥിക്കുന്നത് വഴി സമ്പൽസമൃദ്ധിയും ഐശ്വര്യവും ജീവിതത്തിൽ ഉടനീളം നമുക്ക് പ്രാപ്തമാക്കാൻ സാധിക്കുന്നു . സമ്പത്തുകൊണ്ട് ഭക്തരെ കനിഞ്ഞ് അനുഗ്രഹിക്കുന്ന ദേവനാണ് സുബ്രഹ്മണ്യസ്വാമി . സ്വാമിയെ ആരാധിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും സാമ്പത്തിക ദുരിതങ്ങളും എല്ലാം നീങ്ങുകയും ജീവിതത്തിൽ സമ്പത്ത് കുന്ന് കൂടുകയും ചെയ്യുന്നു.
അതിനാൽ തന്നെ കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളവർ ഷഷ്ടി ദിവസം സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ് . മക്കളുടെ ഉയർച്ചയ്ക്കും ജീവിതവിജയം ഉണ്ടാകുന്നതിനും സാമ്പത്തിക പുരോഗതി ഉണ്ടാവുന്നതിന് തൊഴിൽ ഉണ്ടാകുന്നതിനു പഠനത്തിൽ ഉയർച്ച ഉണ്ടാകുന്നതിനും മക്കളുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടിയും അമ്മമാർ ഷഷ്ടി ദിവസം സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.