നാമെല്ലാവരും വഴിപാടുകൾ കഴിക്കുന്നവരാണ്. നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനും അതുപോലെതന്നെ നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും നമ്മളെ വിട്ട് അകന്നു പോകുന്നതിനു വേണ്ടിയാണ് നാം ഇത്തരം വഴിപാടുകൾ ചെയ്യുന്നത്. ലോകത്ത് തന്നെ ഏറ്റവും ശ്രേഷ്ഠമായ പെട്ടെന്ന് തന്നെ കാര്യം പ്രാപ്തി ലഭിക്കുന്ന വഴിപാടിനെ കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. മഹാ ശക്തനായ ഗണപതി ഭഗവാന്റെ എല്ലാ അനുഗ്രഹവും വന്നുചേരുന്ന വഴിപാടാണ് ഇത്.
എല്ലാ മലയാള മാസവും ഈ വഴിപാട് ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ എല്ലാവിധത്തിലുള്ള ഐശ്വര്യവും അഭിവൃദ്ധിയും സമ്പത്തും നേടുന്നതോടൊപ്പം തന്നെ രോഗങ്ങളിൽ നിന്നും മുക്തിയും ലഭിക്കുന്നു. എല്ലാ തടസ്സങ്ങളും വഴിമുടക്കുകളും നമ്മിൽ നിന്ന് നീങ്ങുന്ന ഒരു അവസ്ഥയാണ് നമുക്ക് ഉണ്ടാവുക. മലയാളത്തിലെ ആദ്യത്തെ ബുധനാഴ്ചയും നാലാമത്തെ ബുധനാഴ്ചയും ആണ് ഇതിന് അനുയോജ്യമായ ദിവസം.
വഴിപാട് കഴിക്കുന്ന ദിവസം രാവിലെ ക്ഷേത്രത്തിൽ പോകുമ്പോൾ നാളികേരം കൈപിടിച്ച് പോകണം എന്നതാണ് ആദ്യത്തെ കാര്യം. നമ്മുടെ കുടുംബത്തിൽ എത്ര അംഗങ്ങളുണ്ട് അവരുടെ എണ്ണo അനുസരിച്ച് നാളികേരം എടുത്ത് ഉടച്ച് പ്രാർത്ഥിക്കേണ്ടതാണ്. നാളികേരം ഉടക്കുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം തലയിൽ വച്ച് ഇത് ഉഴിഞ്ഞു വേണം ഉടക്കാൻ. ഘടികാരദിശയിൽ വേണം ഇങ്ങനെ ഉഴിയാൻ. നാളികേരം ഉടച്ചു കഴിഞ്ഞാൽ അതിൽ നിന്ന് ചിതറി കഷ്ണങ്ങളൊന്നും.
നാം എടുത്ത് കഴിക്കാൻ പാടില്ല. 28 കറുകനാരങ്ങ കൊണ്ടുള്ള മാല സമർപ്പിക്കുക എന്നതാണ് അടുത്തത്. ഓരോ നാരങ്ങയ്ക്ക് ഇടയിൽ ഓരോ കറുകവച്ച് അങ്ങനെ 28 കറുകനാരങ്ങ മാല ഭഗവാനെ അണിയിക്കുക എന്നതാണ്. ഇത് സാധിക്കാതെ വരികയാണെങ്കിൽ കദളിപ്പഴം കൊണ്ടുള്ള മാലയാണ് ഇതിന് ഉത്തമം.ഇത് സർവ്വശ്രഷ്ടമായ ഒന്നാണ്. ഈ മാല അണിഞ്ഞ് ആരതി ഉഴിഞ്ഞ ഭഗവാനെ പ്രാർത്ഥിക്കുന്നവരെ എന്ത് ആഗ്രഹങ്ങളും സാധിക്കുന്നു. തുടർന്ന് കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക.