സമ്പത്തിനെയും ഐശ്വര്യത്തിന്റെയും ദേവിയാണ് ലക്ഷ്മി ദേവി. ലക്ഷ്മിദേവി നമ്മുടെ വീടുകളിലേക്ക് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്ന ദേവിയാണ്. നാമെന്നും നമ്മുടെ വീടുകളിൽ ദീപം തെളിയിക്കുന്നത് വഴി ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നവരാണ്. എന്നാൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാത്ത വീടുകളിൽ അലക്ഷ്മി വസിക്കുന്നു. ലക്ഷ്മിദേവിയുടെ ജ്യേഷ്ഠത്തി ആയതിനാൽ അലക്ഷ്മിയെ ജേഷ്ഠതാ ദേവി എന്ന് വിളിക്കുന്നു.
ലക്ഷ്മി ദേവി വീട്ടിലേക്ക് വരുന്നതും അലക്ഷ്മി വീട്ടിൽ നിന്ന് ഇറങ്ങുന്നതും ആണ് ഉത്തമം. ലക്ഷ്മി ദേവി വസിക്കുന്ന വീടുകളെക്കുറിച്ചും അലക്ഷ്മി ദേവി വസിക്കുന്ന വീടുകളെക്കുറിച്ചും ആണ് ഇതിൽ പ്രസ്താവിക്കുന്നത്. പത്മപുരാണ പ്രകാരം ഉത്ലക സന്യാസി അലക്ഷ്മി ദേവി വിവാഹം ചെയ്തു എന്നും എന്നാൽ മറ്റു ചില പുരാണങ്ങൾ പ്രകാരം കലിയെയാണ് ദേവി വിവാഹം ചെയ്തതെന്നും യമദേവന്റെ ഭാര്യയാണ് അലക്ഷ്മി എന്നും പറയുന്നു.
നിത്യവും വൃത്തിയായി അടിച്ചു വാരി തുടക്കുന്ന വീടുകളിൽ ലക്ഷ്മി ദേവി വസിക്കുന്നു. എന്നാൽ വൃത്തിയില്ലാത്ത ദുർഗന്ധം ഭവിക്കുന്ന വീടുകളിൽ അലക്ഷ്മി ദേവി വസിക്കുന്നു. അതിനാൽ തന്നെ ആ വീടുകളിൽ എപ്പോഴും ദാരിദ്ര്യവും ബുദ്ധിമുട്ടുകളും വന്നുചേരുന്നു. നിത്യവും സൂര്യോദയത്തിനു മുമ്പ് എഴുന്നേൽക്കുകയും തന്റെ കാര്യങ്ങൾ മടികൂടാതെ ചെയ്യുകയും ചെയ്യുന്നവരുടെ വീട്ടിലെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകും.
എന്നാൽ സൂര്യോദയത്തെ മുൻപ് എണീക്കാത്തവരും സന്ധ്യയ്ക്ക് കിടന്നുറങ്ങുന്നവരുടെ വീട്ടിൽ അലക്ഷ്മി ദേവി വസിക്കയും ആ വീടിന് ഉയർച്ചയില്ലാതെ ആവുകയും ചെയ്യുന്നു. പതിവായി വഴക്കുകളും പോർവിളികളും ഉള്ള വീടുകൾ അലക്ഷ്മി ദേവിയുടെ വാസസ്ഥലങ്ങൾ ആകുന്നു. അത്യാഗ്രഹവും സ്വാർത്ഥയാലും ഏത് വീട്ടിൽ മനുഷ്യർ വസിക്കുന്നുവോ ആ വീട് അലക്ഷ്മി ദേവിയുടെ വാസസ്ഥലമാകുന്നു. അലക്ഷ്മി ദേവി വസിക്കുമ്പോൾ ആണ് ആ വീട്ടിലെ അംഗങ്ങൾക്ക് അത്യാഗ്രഹവും സ്വാർത്ഥതയും വർദ്ധിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.