ഹിന്ദു സനാതന ധർമ്മ വിശ്വാസപ്രകാരം എല്ലാ വീടുകളിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യമുണ്ട്. ദേവിയുടെ സാന്നിധ്യം നാം ഓരോരുത്തരുടെ വീടുകളിലും ഐശ്വര്യം നിറക്കുന്നു. ശ്രീദേവിയുടെ സാന്നിധ്യം നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കളിന്മേൽ നിത്യവും വസിക്കുന്നു. ഈ വസ്തുക്കളിൽ കുറവുകൾ ഉണ്ടായാൽ ഇവിടെ ദേവിയുടെ സാന്നിധ്യം വീടുകളിൽ നഷ്ടമാകുന്നു. പുരാതന പ്രകാരം ലക്ഷ്മി ദേവിയുടെ ഉത്ഭവം സമുദ്രത്തിൽ നിന്നാകുന്നു.
സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന ഉപ്പ് വീട്ടിൽ കുറയാതെ ഉണ്ടാകുന്നത് ദേവിയുടെ സാന്നിധ്യം വീട്ടിൽ നിറയുന്നതിന് കാരണമാകുന്നു. വീടുകളിലെ നെഗറ്റീവ് ഊർജ്ജങ്ങളെ കളയാനും പോസിറ്റീവ് ഊർജ്ജങ്ങളെ സ്വീകരിക്കാനും ഉപ്പ് വീട്ടിലുള്ളത് അത്യാവശ്യമാണ്. സിന്ദൂരം എന്നത് ലക്ഷ്മിദേവിയുടെ ഒരു പ്രതീകമാണ്. അതിനാൽ പൂജാമുറിയിൽ കുങ്കുമം വെക്കുന്നതും വീട്ടിലുള്ള എല്ലാവരും ദിവസത്തിൽ അത് തൊടുന്നതും അത്യുത്തമമാണ്. കുങ്കുമം കഴിയുന്നതിനനുസരിച്ച് അത് നിറച്ചുവെച്ച് ദേവിയുടെ സാന്നിധ്യം നമുക്ക് നമ്മുടെ വീടുകളിൽ ഉറപ്പുവരുത്താം.
അന്നം ദൈവമാണ് അന്നപൂർണേശ്വരിയും ആണ്. അതിനാൽ അരി വീടുകളിൽ ഒരിക്കലും തീരാൻ പാടില്ല. തീരുന്നത് മുമ്പ് തന്നെ ഇത് പാത്രത്തിൽ നിറയെ നിറച്ചു വയ്ക്കേണ്ടതാണ്. അരിയോ ചോറോ ചവിട്ടുന്നതും വലിയ ദോഷമാണ്. മഞ്ഞൾ മഹാലക്ഷ്മി ദേവിയുടെ സങ്കല്പമാകുന്നു. അതിനാൽ തന്നെ മഞ്ഞൾ വീടുകളിൽ ഇല്ലാതിരിക്കാൻ പാടുള്ളതല്ല. എന്നാൽ തന്നെ മഞ്ഞൾ പൂജ മുറിയിൽ ഒരു കഷണം എന്നും വയ്ക്കേണ്ടതാണ്. ധനം ലക്ഷ്മി ദേവി ആകുന്നു.
അതിനാൽ വീടുകളിൽ പണം തീർന്നു പോകാൻ പാടുള്ളതല്ല. ചെലവായി പോകാതെ പണം വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതിനുവേണ്ടി പൂജാമുറിയിൽ നാം ഇത് വയ്ക്കുന്നു. ഉപ്പ് കുങ്കുമം അരി മഞ്ഞൾ പണം ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉളവാക്കുന്നതായതിനാൽ ഇവ ഒരു കാരണവശാലും വീടുകളിൽ കുറയുവാനോ നിലത്തു വീഴുവാനോ പാടുള്ളതല്ല. ഇത്തരത്തിൽ കുറയുകയോ നിലത്ത് വിഴുങ്ങിയോ ചെയ്താൽ അത് നമ്മുടെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കും ദു:ഖങ്ങളിലേക്കും നയിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.