സർവ്വചരാചരങ്ങളുടെയും നാഥനാണ് ശിവ ഭഗവാൻ. ശിവ ഭഗവാൻ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഭഗവാൻ നമ്മളെ ഒരുപാട് പരീക്ഷിക്കാറുണ്ട് പക്ഷേ ഈ പരീക്ഷണങ്ങൾക്ക് എല്ലാം ഒടുവിൽ ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ചൊരിയും. ആത്മാർത്ഥമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന ഒരാളെ ഭഗവാൻ ഒരു കാരണവശാലും കൈവിടത്തില്ല. അതുപോലെതന്നെ ആത്മാർത്ഥമായി പൂജിക്കുന്ന മനസ്സുള്ളവരെയാണ് ശിവ ഭഗവാന് വേണ്ടത്.
ശിവ ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം ജപിച്ചും ക്ഷേത്രദർശനം നടത്തിയും നമുക്ക് ശിവപ്രീതി നേടാവുന്നതാണ്. ഇത്തരത്തിൽ ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതം തന്നെ ഭഗവാൻ മാറ്റിത്തരും. അവശ്യമായ ഉയർച്ചയും സമൃദ്ധിയും ഭഗവാൻ നമുക്ക് നേരിട്ട് തന്നെ തരും. ഇത്തരത്തിൽ ഭഗവാന്റെ പ്രിയ നേടുന്നതിനുള്ള ഒരു വഴിപാടാണ് ഇവിടെ പ്രസ്ഥാവിക്കുന്നത്. ഒരുപാട് മാറ്റങ്ങൾ നമുക്ക് നേടിത്തരും. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത നാഥനാണ് ശിവഭഗവാൻ.
അതിനാൽ തന്നെ നമ്മൾ ചോദിക്കാതെ തന്നെ ഭഗവാൻ നമുക്ക് ഐശ്വര്യങ്ങൾ വാരിക്കോരി തരും. ഈ വഴിപാട് എല്ലാ മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയും ശനിയാഴ്ചയും ആണ് നടത്തേണ്ടത്. മലയാളം മാസത്തിലെ ആദ്യത്തെ ശനി തിങ്കൾ ദിവസങ്ങളിൽ ഭഗവാന്റെ ക്ഷേത്രദർശനം നടത്തുകയാണ് വേണ്ടത്. അതോടൊപ്പം കുടുംബാംഗങ്ങളുടെ എല്ലാവരുടെയും തലയിൽ നാണയം കൊണ്ട് ഓം നമോ ശിവായ എന്ന മന്ത്രം ഉരിയാടി ഉഴിഞ്ഞ് ഭണ്ഡാരത്തിൽ നിക്ഷേപിക്കേണ്ടതാണ്.
കൂടാതെ ക്ഷേത്രത്തിൽ എത്തി മൃത്യുഞ്ജയ പുഷ്പാഞ്ചലി ചെയ്യുന്നത് അത്യുത്തമമാണ് കൂടാതെ ഭഗവാനെ കൂവള മാല കൂടി ചാർത്തുക. ഇത്തരത്തിൽ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മാറി നല്ല അഭിവൃദ്ധി പ്രാപിക്കുന്നത് ആയിരിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.