നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്നവരാണ്. നാം ക്ഷേത്രദർശനം നടത്തുന്നത് നമ്മുടെ ഇഷ്ടപ്പെട്ട ദേവിയെയും ദേവനെയോ പൂജിക്കുന്നതിനും കാണുന്നതിനും നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നതിനും കൂടിയാണ്. മനസ്സ് ഭക്തിസാന്ദ്രമായാണ് നാം ക്ഷേത്രദർശനം നടത്തുന്നത്. ക്ഷേത്രദർശനം നടത്തി നമുക്ക് പ്രിയപ്പെട്ട ദേവന്മാരെയും ദേവികളുടെയോ രൂപത്തിൽ ഭക്തിയോടുകൂടി നോക്കി കുമ്പിട്ടാണ് നാം പ്രാർത്ഥിക്കുന്നത്.
നമ്മളെ സ്വയം സമർപ്പിച്ചു കൊണ്ടാണ് നാം പ്രാർത്ഥിക്കുന്നത്. പ്രാർത്ഥനയിൽ കൂടുതലായി നമ്മുടെ ആകുലതകളും വിഷമങ്ങളും ദുഃഖങ്ങളും നമ്മൾ നമ്മുടെ ഭഗവാനോട് നേരിട്ട് പറയുകയാണ് ചെയ്യുന്നത്. ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മനസ്സ് ഇടറുകയും കണ്ണുകളിൽ നിന്ന് കണ്ണുനീർ വരികയും ചെയ്യുന്നു. ഇത് നമുക്ക് ദേവി ദേവന്മാരോട് ഉള്ള അടുപ്പമാണ് വെളിവാക്കുന്നത്. നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ അത് ഭഗവാന്റെ ബിംബത്തിൽ പോയി തട്ടി പോസിറ്റീവായി.
നമ്മളിലേക്ക് തിരികെ വരുന്നു. ഇത് നമുക്ക് തരുന്ന ആശ്വാസം വളരെ വലുതാണ്. ക്ഷേത്രത്തിൽ പോയി നമ്മുടെ മനസ്സിലെ പ്രയാസങ്ങൾ ഭഗവാനോട് പറയുന്നത് വഴി നമ്മുടെ മനസ്സിലുള്ള സകല വിഷമങ്ങൾ നീങ്ങുകയും നമ്മുടെ മനസ്സ് ശാന്തമാവുകയാണ് ചെയ്യുന്നത്. എന്നാൽ ചില സമയങ്ങളിൽ യാതൊരു പ്രശ്നവുമില്ല പക്ഷേ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കണ്ണ് നിറയുകയും മനസ്സ് ഇടറുകയും ചെയ്യാറുണ്ട്.
അതോടൊപ്പം ചില സമയങ്ങൾ ഭഗവാന്റെ രൂപത്തിൽ നോക്കി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മനസ്സ് വിങ്ങിപ്പൊട്ടുകയും മനസ്സ് കരയുകയും ചെയ്യുന്ന സ്ഥിതി വരാറുണ്ട്. ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ചൊരിയുന്നു എന്നതാണ് ഇതിന്റെ അർത്ഥം. ഭഗവാൻ നമ്മളെ അനുഗ്രഹിച്ചു നമ്മൾ അനുഗ്രഹീതരായി എന്നാണ് ഇത് വെളിപ്പെടുത്തി തരുന്നത്. ഇത്തരത്തിൽ ഭഗവാന്റെ അനുഗ്രഹം നമുക്ക് നേരിട്ട് തിരിച്ചറിയാൻ സാധിക്കുന്നു.