ശിവഭഗവാന്റെ നേരിട്ടുള്ള സാന്നിധ്യം തിരിച്ചറിയുന്നതിന് വേണ്ടി.

ഈ ഭൂമിയിലെ സർവ്വ ചരാചരങ്ങളുടെയും നാഥനാണ് ശിവ ഭഗവാൻ. ശിവഭഗവാൻ പ്രസാദിച്ചാൽ ഒന്നും തന്നെ നടക്കാത്തതായി ഭൂമിയിൽ ഇല്ല. ഉദിഷ്ടകാലം സാധിക്കുന്നതിനും ഒപ്പം ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകുന്നതിനും ഓം നമശിവായ എന്ന ഒറ്റ മന്ത്രം മതി. ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് ഉള്ള ലക്ഷണങ്ങളാണ് നാം ഇവിടെ പറയുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എണീക്കുമ്പോൾ തന്നെ അതായത് ബ്രാഹ്മണ സമയത്ത് തന്നെ ചന്ദ്രക്കല കാണാൻ സാധിക്കുകയാണെങ്കിൽ.

   

ശിവ ഭഗവാനെ നേരിട്ട് കണ്ടതിന് തുല്യമാണ്.ഇതുമൂലം നിങ്ങളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകും. ഇതുപോലെ മറ്റൊന്നാണ് അമ്മാവാസി കഴിഞ്ഞ് മൂന്നാംപിറ കാണുന്നതാണ്. ഇത് എല്ലാവർക്കും കാണാൻ സാധിക്കുന്നതല്ല ശിവഭഗവാന്റെ അനുഗ്രഹം നിറഞ്ഞവർക്ക് മാത്രമേ ഇത് കാണാൻ സാധിക്കുകയുള്ളൂ. ഇത് കാണുന്നവർക്ക് തീർച്ചയായും അഭിവൃദ്ധി ലഭിക്കുന്നതാണ്. അടുത്തതായി നമ്മൾ എവിടേക്കെങ്കിലും പോകുമ്പോൾ വഴിയിൽ വെളുത്ത കാളയെ കാണുന്നതും.

ഏറ്റവും നല്ല ശകുനമായി കാണുന്നു. ഇത് മഹാദേവന്റെ സാന്നിധ്യമാണ് നമുക്ക് കാണിച്ചു തരുന്നത്.അതുപോലെതന്നെ തിങ്കളാഴ്ച ദിവസങ്ങളിൽ നാഗങ്ങളെ കാണുന്നതും അത്യുത്തമമാണ്. ഇതും മഹാദേവന്റെ അനുഗ്രഹം ലഭിച്ചതിന് തുല്യമാണ്.മറ്റൊന്ന് കറുത്തവാവ് ദിവസം യാതൊരു മുൻ പരിചയം ഇല്ലാത്ത ദമ്പതികൾ ഭിക്ഷ യാചിച്ച് വീട്ടിലേക്ക് വരുന്നത് ശിവന്റെയും പാർവതിയുടെയും സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

അതുപോലെതന്നെ ശിവഭഗവാന്റെ നേരിട്ടുള്ള അനുഗ്രഹമാണ് സ്വപ്നദർശനം. ക്ഷേത്രത്തിൽ ശിവ ഭഗവാനെ സന്ദർശിക്കുമ്പോൾ യാതൊരു ദുഃഖവും ഇല്ലാതെതന്നെ കണ്ണിൽനിന്ന് ആസ്രുക്കൾ വരുന്നതും ശിവഭഗവാന്റെ ഒരു അനുഗ്രഹമാണ്. ഇത്തരത്തിലുള്ള എല്ലാ ലക്ഷണങ്ങളും ശിവഭഗവാൻ നമുക്ക് നൽകുന്ന അനുഗ്രഹങ്ങളാണ്. ഇത് നമ്മളെ ഉയർച്ചയിലേക്ക് നയിക്കുന്നു അതോടൊപ്പം ശിവഭഗവാൻ നമ്മുടെ ഭക്തിയിൽ പൂർണ സംതൃപ്തനാണ് എന്ന് കാണിച്ചുതരുന്ന ഒന്നാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *