ഒട്ടനവധി ഭക്തജനങ്ങളാൽ നിറഞ്ഞതാണ് കേരള നാട്. അതിനാൽ തന്നെ കേരളത്തിൽ ധാരാളം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളിൽ ധാരാളം പ്രതിഷ്ഠകൾ ഉണ്ട് . ഇതിൽ പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണ് മണ്ണാറശാല നാഗ ക്ഷേത്രം. ഈ ക്ഷേത്രത്തിന് പിന്നിൽ ഒരു ഐതിഹ മുണ്ട്. പണ്ട് കാർത്തിയാമീരാർജ്ജനമായുള്ള ഏറ്റുമുട്ടലിൽ കോപിഷ്ഠനായ പരശുരാമൻ ഒട്ടേറെ ക്ഷത്രിയരെ നിഗ്രഹിച്ചു . ഇതിന്റെ പാപ പ്രായശ്ചിത്തതിനായി ബ്രാഹ്മണർക്ക് പടിഞ്ഞാറെ കടലിൽ നിന്ന് ഭൂപ്രദേശം ഉദ്ധരിച്ചു. ഇത് ഭാസിയോഗ്യമായിരുന്നില്ല കൂടാതെ ധാരാളം നാഗങ്ങളും ഇവിടെഉണ്ടായിരുന്നു. ഇതുമൂലം ബ്രാഹ്മണർക്ക് ഇവിടെ നിന്ന് തിരിച്ചു പോകുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
ഇത് പരശുരാമനിൽ ദുഃഖം ഉളവാക്കി ഇതിനെ മറികടക്കുന്നതിനായി അദ്ദേഹം നാഗരാജാവായ വാസുകിയെ തപസ് ചെയ്തു തന്റെ സങ്കടം ബോധ്യപ്പെടുത്തി. നാഗരാജാവായ വാസുകി നേരിട്ട് വന്ന് ഈ ഭൂമിയിലെ ലവണാംശത്തെ മുഴുവൻ നീക്കം ചെയ്ത് ഇത് വാസയോഗ്യമാക്കി. അങ്ങനെ ഈ നാടിന്റെ നിത്യരക്ഷയ്ക്ക് വേണ്ടി നാഗരാജാവ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു. നാഗരാജാവിന്റെ നിത്യപൂജയ്ക്ക് വേണ്ടി ബ്രാഹ്മണനെയും ഭാര്യ യെയും നിയോഗിച്ചു.തുടർന്ന് ഈ സ്ഥലം മന്ദാരശാലയായി അറിയപ്പെട്ടു. അങ്ങനെ ഈ ബ്രാഹ്മണരുടെ പിൻഗാമികളായ വാസുദേവനുംഭാര്യക്കും.
കുട്ടികൾ ഇല്ലാത്തതു മൂലം അഗ്നിദേവന്റെ ആഗ്രഹപ്രകാരം കൃഷ്ണാർജു ന്മാരുടെ സഹായത്തോടെ വനത്തെ നശിപ്പിക്കുകയും നാഗങ്ങളെ ഒന്നടങ്കം കൊല്ലുകയും ചെയ്തു. ഈ സമയം ബ്രാഹ്മണർ തങ്ങളുടെ മന്ദാര മന്ദാരശാലയെ വെള്ളം ഒഴിച്ച് രക്ഷിച്ചു.ഒപ്പം നാഗങ്ങളെയുo രക്ഷപ്പെടുത്തി. അങ്ങനെ ആറിയ മണ്ണോടുകൂടെ രക്ഷപ്പെടുത്തിയ തങ്ങളുടെ മന്ദാരശാലയെ പിന്നീട് മണ്ണാറശാല എന്ന അറിയപ്പെട്ടു. സർപ്പങ്ങളോട് കാട്ടിയ ദയാ ദാക്ഷണ്യത്തിന്റെ ഫലമായി നാഗരാജാവ് ആ അമ്മയ്ക്ക് ദർശനം നൽകി താൻ ആ അമ്മയുടെ വയറ്റിൽ ജനിക്കുമെന്ന് പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു. നാഗമായി ജനിച്ച മകൻ ഇല്ലത്തെ നിലവറയിൽ പ്രവേശിച്ചു.
അമ്മയും അവിടെ തന്നെ താമസിച്ചു. നാഗരാജാവ് വാസകയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് താൻ ഇവിടെ കുടികൊള്ളുമെന്നും എനിക്കുള്ളതുകൊണ്ട് ഇവിടെ വന്നാൽ മതിയെന്ന് പറഞ്ഞു. ഈ വിധി ഇന്നും ആ കുടുംബം നടപ്പാക്കുന്നു. ആ നാട് ഒട്ടാകെ നാഗ ദൈവത്തെ ആരാധിക്കുകയും തങ്ങളുടെ നാഗത്തെ പൂജിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീയാണ്. അവരെ വലിയമ്മ എന്നാണ് വിളിക്കുന്നത്. ഒരിക്കൽ ഇവിടുത്തെ പൂജ ചെയ്യുന്നതിന് പൂജാരിക്ക് സാധിക്കാതെ വന്നപ്പോൾ ഒരു അശരീരി അവിടെയുള്ള വലിയ അമ്മയ്ക്ക് ആസ്ഥാനം കൈമാറി. ഇങ്ങനെ തന്നെ ആചരിക്കുന്നു.