പാദത്തിലെ തരിപ്പ്, വേദന, ഉപ്പൂറ്റി വേദന എന്നിവ മൂലം ഏറെ പ്രയാസങ്ങൾ നേരിടുന്നുണ്ടോ… എങ്കിൽ ഇത് അറിഞ്ഞിരിക്കണം.

ഇന്ന് ഉപ്പുറ്റി വേദന അനുഭവപ്പെടുന്ന സ്ത്രീകൾ അനവദി പേരാണ്.കാലിലെ ഉപ്പൂറ്റി വേദന പലതരത്തിലാണ് കാണപ്പെടുന്നത്. പുരുഷന്മാരേക്കാൾ
ഈ വേദന കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നത്. കാലിന്റെ താഴ്ഭാഗത്ത് അതികഠിനമായ വേദനയും തരിപ്പും അനുഭവപ്പെടുക അതിനെ പ്ലാന്റാ ഫേഷ്യ എന്ന് പറയുന്നു. അതായത് നാം ഓരോരുത്തരുടെയും കാൽപാദത്തിൽ 26 എല്ലുകൾ കൂടി ജോയിൻ ചെയ്ത് ഉണ്ടാക്കിയ സ്ട്രക്ചർ ആണ്.

   

കാൽപാദത്തിന്റെ താഴെ ഏറ്റവും പിറക് ഭാഗത്ത് വലിയ ഒരു എല്ല് ഉണ്ട്. കൽകീനിയം എന്ന് പറയും. ഉപ്പൂറ്റി വേദന വരുവാൻ കാരണം എന്ന് പറയുന്നത് കാലിന്റെ അടിവശത്തുള്ള ടിഷ്യൂ വളരെ സോഫ്റ്റ് ആയിട്ടുള്ളതാണ്. ഇവിടെയുള്ള മസലിനെയും നമ്മുടെ എല്ലിനെയും പ്രൊട്ടക്റ്റ് ചെയ്യുന്നത് ഒരു ഫൈബർ അഥവാ നല്ല രീതിയിൽ സോഫ്റ്റ് ആയിട്ടുള്ള ടിഷ്യൂ വെച്ചാണ്.

ഇത് നിലത്ത് ചവിട്ടാനും നമ്മുടെ പാദങ്ങളിൽ താഴെ വയ്ക്കുമ്പോൾ വേദന ഉണ്ടാക്കാതിരിക്കുവാൻ സഹായിക്കുന്നു.. ഈ കാലിലുള്ള ടിഷ്യൂവിനെ വരുന്ന വ്യത്യാസങ്ങൾ മൂലമാണ് ഉപ്പുറ്റി വേദന ഉണ്ടാകുന്നത്. അതുപോലെതന്നെ നമ്മൾ ഉപയോഗിക്കുന്ന ചെരിപ്പുകൾ നമ്മുടെ ജീവിതശൈലിയിൽ അനുഭവിക്കുന്ന സ്ട്രെസ്സ് ജോലി അതൊക്കെ ബന്ധപ്പെട്ട് ഇരിക്കും ഉപ്പൂറ്റി വേദന. രാവിലെ സമയത്ത് ഉറങ്ങുക കഴിഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേറ്റാൽ കാല് ആദ്യം തറയിൽ ചവിട്ടുമ്പോൾ അതികഠിനമായ വേദനയാണ് അനുഭവപ്പെടുക.. ഈ വേദന ഒരുപക്ഷേ കാൽപാദത്തിലെ ടിഷ്യുവിന് വരുന്ന വ്യത്യാസങ്ങൾ മൂലം ആയിരിക്കാം.

 

ഒരുപക്ഷേ വളരെ കട്ടിയുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്നവർ ആണ് നിങ്ങൾ എങ്കിലും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വരാം. അതേപോലെതന്നെ നമ്മൾ ചെയ്യുന്ന ജോലി ഒരുപാട് ചെയുന്ന ഒരു വ്യക്തിയാണ് എങ്കിലും ഉഇങ്ങനെ സംഭവിക്കാം. അതുപോലെതന്നെ അമിതമായ ഭാരം ഉള്ളവരാണ് എങ്കിലും ഈ ഒരു ആരോഗ്യപ്രശ്നം വരാൻ സാധ്യത ഏറെയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *