ആയില്യം നക്ഷത്രക്കാരുടെ 2023ലെ രാശി ഫലങ്ങൾ അറിയാം.

ജ്യോതിശാസ്ത്രത്തിലെ ഒമ്പതാമത്തെ നക്ഷത്രമാണ് ആയില്യം നക്ഷത്രം. ഇവർ അസാമാന്യ ധൈര്യം ഉള്ളവരാണ്. എന്തും നേരിടാനുള്ള ഉത്സാഹം ഇവരിൽ വളരെ കൂടുതലാണ് അതിനാൽ പല വിജയങ്ങൾ കൈവരിക്കാൻ ഇവർക്ക് സാധിക്കുന്നു. സ്വാർത്ഥതയുള്ളവർ എങ്കിലും മറ്റുള്ളവരെ സഹായിക്കാൻ ഇവർ മുന്നിട്ടിറങ്ങുന്നു. വാക്ക്ചാതുര്യം ധാരാളം ഉള്ളവരാണ് ഇവർ അതിനാൽ പല ചീത്ത കൂട്ടുകെട്ടുകളിൽ പെടാൻ സാധ്യത ഏറെയാണ്. ഇവർക്ക് കഥ കായികം സംഗീതം സാഹിത്യം യാത്രകൾ എന്നുള്ളതിൽ കൂടുതൽ താല്പര്യമുള്ളവരാണ്.

   

ഇവർ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന വരാണ്. പ്രതീക്ഷിക്കാത്ത രീതിയിൽ ഇവരിൽ ധനസമൃദ്ധി വന്നുഭവിക്കുന്നു. 2023ല്‍ ഇവർക്ക് വളരെയധികം ഭാഗ്യങ്ങളാണ് കൈ വരാൻ പോകുന്നത്. വളരെ കാലമായുള്ള കടബാധ്യതകൾ, അത് കുറയ്ക്കാനോ ഇവർക്ക് സാധിക്കുന്നു. അതുപോലെ ഈ കൊല്ലം അവസാനത്തോടുകൂടി ബിസിനസിന്‍റെ ലാഭത്തിലും പുതിയ ബിസിനസ് തുടങ്ങുന്നതിലും കൂടുതൽ ഉയർച്ചയും സാമ്പത്തിക അഭിവൃദ്ധിയും പ്രാപിക്കുന്നു. കൂടാതെ പുതിയ ഗ്രഹം നിർമ്മിക്കുന്നതിന് പഴയ ഗ്രഹം പുതുക്കി പണിയുന്നതിനും സാധിക്കുന്നു. വിദേശത്ത് പഠിക്കുവാനോ ജോലിക്ക് ആയോ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷം നിരാശയാണ് കാണുന്നത്.

അതുപോലെതന്നെ കാണാൻ ആഗ്രഹമുള്ള എന്നാൽ ഇതുവരെ കാണാത്ത പലക്ഷേത്രങ്ങളിലും ദർശനം നടത്താൻ കഴിയും. ഈ വർഷത്തിൽ സന്താന സൗഭാഗ്യം കാണുന്നു.അതുപോലെതന്നെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകൾ കൂടുതലായി കാണുന്നു. സുഖചികിത്സയ്ക്കുള്ള സാധ്യതകളും കാണുന്നു. അതെ സർപ്പ പ്രീതി നേടി ജീവിതത്തിൽ ഉയർച്ചകൾ വർദ്ധിപ്പിക്കാൻ കഴിയുന്നു. കൂടാതെ കർമ്മരംഗത്ത് കർമ്മ നേട്ടവും വിവാഹം നടക്കുന്നതിനും രാഷ്ട്രീയ രംഗങ്ങളിൽ പല സ്ഥാന കയറ്റവും ലഭിക്കുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന വഴി സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പരിഹാരക്രിയകൾ. പുതിയതായി തടസ്സങ്ങൾ വരാതിരിക്കാനും വന്ന തടസ്സങ്ങളെ നീക്കം ചെയ്യാൻ ധാര പിൻവിളക്ക് നീ വഴിപാടുകൾ നിറവേറ്റുക. കൂടാതെ ശിവഭഗവാന്റെ പ്രീതി നേടി ജീവിതത്തിലെ തടസ്സങ്ങളെ നീക്കം ചെയ്യാം. ശിവ ഭഗവാനെ പ്രീതിപ്പെടുത്തുന്നതി നമ്മുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അകത്തുന്നതിനു വേണ്ടി 108 തവണ പഞ്ചാക്ഷരി മന്ത്രവും ജപിക്കാം. ഇതോടൊപ്പം സൂര്യനമസ്കാരവും, ഗായത്രി മന്ത്രവും ജപിക്കാം. ജീവിതത്തിൽ സമൃദ്ധിയും അഭിവൃദ്ധിയും പ്രാപിക്കുന്നതിനു വേണ്ടി ക്ഷേത്രദർശനവും അനുയോജ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *